നമ്മുടെ സ്കൂളിൽ വളരെ മെച്ചപ്പെട്ട രീതിയിൽ പ്വർത്തിക്കുന്ന ഒന്നാണ് ഫിലിം ക്ലബ്ബ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റേയും ഡയറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിൽ ഇളമ്പ ഗവ.ഹയർ സെക്കന്റെറി സ്കൂൾ അവതരിപ്പിച്ച 'ട്രൂത്ത് കോൾ ' എന്ന ഷോർട്ട് ഫിലിമിന് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച ചിത്രത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും മികച്ച അഭിനേത്രിയ്ക്കുമുള്ള പുരസ്കാരവുമാണ് ചിത്രത്തിന് ലഭിച്ചത്. ഒൻപതാം ക്ലാസുകാരി സ്നേഹ .എസ്.ഹരിയാണ് മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടത്. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽവച്ച് വിജയികളെ അനുമോദിച്ചു. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സിന്ധു കുമാരി ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് എം . മഹേഷ് അധ്യക്ഷനായി. ട്രൂത്ത് കോൾ സിഡി പ്രകാശനം യുവചലച്ചിത്ര സംവിധായകൻ സജീവ് വ്യാസ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ ആർ എസ്. ലത, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, നാടകസിനിമ പ്രവർത്തകനായ അശോക്ശ ശി, മക്കാംകോണം ഷിബു , സുഭാഷ്, ഡി.ദിനേശ്, ശശിധരൻ നായർ, ഫിലിം ക്ലബ് കൺവീനർ എം ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ല പഞ്ചായത്തിന്റെയും സ്കൂൾ പിറ്റിഎ യുടേയും സാമ്പത്തിക സഹായത്തോടെ സ്കൂൾ ഫിലിം ക്ലബ്ബാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്. വിവിധ കലാകായിക  മത്സരങ്ങളിൽ സംസ്ഥാന തല വിജയികളായ വിദ്യാർത്ഥികളേയും യോഗത്തിൽ വച്ച് അനുമോദിച്ചു.

പുരസ്കാരങ്ങൾ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജില്ലയിലെ മുഴുവൻ സ്കൂളുകളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിൽ ഇളമ്പ എച്ച്.എസ്.എസ് തയ്യാറാക്കിയ ഫിലിമാണ് ട്രൂത്ത് കോൾ. മത്സരത്തിൽ ഏറ്റവും നല്ല സിനിമയ്ക്കും ഏറ്റവും നല്ല നടിക്കുമുള്ള അവാർഡ് ലഭിച്ചു.