പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/സ്വന്തം വാളാൽ സ്വയം വെട്ടി നശിപ്പൂൂ മർത്യൻ
സ്വന്തം വാളാൽ സ്വയം വെട്ടി നശിപ്പൂൂ മർത്യൻ
കോവിഡ് -19 എന്ന മഹാമാരിക്ക് എതിരെയുള്ള യുദ്ധത്തിലാണ് കേരളവും ലോകവും. ഇനി ഒരു ലോകമഹായുദ്ധമുണ്ടാകുന്നത് ശുദ്ധജലത്തിനു വേണ്ടിയാകുമെന്നാണ് ശാസ്ത്രജ്ഞന്മാരും സാമൂഹിക ചിന്തകന്മാരും പറഞ്ഞിരുന്നത്. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിനു പകരം എല്ലാ രാജ്യങ്ങളും കൊറോണ എന്ന വൈറസിനെതിരെ പോരാടുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്. പ്രകൃതിയെ മറന്നു കൊണ്ടുള്ള മനുഷ്യന്റെ ജീവിത സംസ്കാരമാണ് ലോകത്തെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. പാമ്പ് മുതൽ വവ്വാൽ വരെയുള്ള ജീവികളുടെ മാംസം വിൽക്കുന്ന ചൈനയിലെ വുഹാൻ പട്ടണത്തിലെ മാംസ ചന്തയിൽ നിന്നാണ് കൊറോണ വൈറസിന്റെ ആരംഭം. തങ്ങളുടെ താൽപര്യങ്ങൾക്കും ഇഷ്ടത്തിനുമായി പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെ അടിച്ചമർത്തി ഭരിക്കുന്ന മനുഷ്യന്റെ അഹങ്കാരത്തിനേറ്റ കനത്ത അടിയാണ് ഈ ദുരന്തം. ഭൂമിയിലെ ഏറ്റവും സവിശേഷതയുള്ള മൃഗമാണ് മനുഷ്യൻ. മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യനുള്ള ഉയർന്ന ബുദ്ധിശക്തിയും, ചിന്താശക്തിയും, നിവർന്നു നിൽക്കാനും ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവും അവനെ ഈ ഭൂമിയിലെ ഏറ്റവും കരുത്തനായ ജീവിയാക്കി മാറ്റി. എന്നാൽ ഈ കരുത്തും ചിന്താ ശേഷിയും താൽകാലിക ലാഭങ്ങൾക്കു വേണ്ടി മനുഷ്യന്റെ നിലനിൽപ്പിനാധാരമായ പ്രകൃതിയേയും സഹ ജീവികളെയും നശിപ്പിക്കുന്നതിനാണ് അവൻ പലപ്പോഴും ഉപയോഗിക്കുന്നത്. മറ്റെല്ലാ ജീവികളും പ്രകൃതിയോടി ണങ്ങി ജീവിക്കുമ്പോൾ മനുഷ്യൻ പ്രകൃതിയെ തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തിയാണ് ജീവിക്കുന്നത്. തന്റെ മാതാവായ പരിസ്ഥിതിയെ മനുഷ്യൻ പല തരത്തിൽ മലിനീകരിക്കുന്നു. മനുഷ്യന്റെ വിവിധ പ്രവർത്തന ങ്ങൾ കാരണം മണ്ണ്, ജലം, വായു എന്നിവ വളരെയധികം മലിനമായിക്കഴിഞ്ഞു. ജല മലിനീകരണം, ശബ്ദ മലിനീകരണം, വായു മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഇ-വേസ്റ്റ് എന്നിവ നമ്മുടെ പരിസ്ഥിതി അഭിമുഖീ കരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളാണ്. ഇപ്രകാരമുള്ള മലിനീകരണങ്ങൾ ശുചിത്വമില്ലായ്മയ്ക്ക് കാരണമാകുന്നു. മനുഷ്യനും അവന്റെ ചുറ്റുപാടും മാലിന്യ രഹിതമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വത്തിന് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെ രണ്ടു മുഖങ്ങളുണ്ട്. ഒരാൾ സ്വയം ശുചിയാകുന്നതിനോ ടൊ പ്പം അവന്റെ പരിസരം കൂടി ശുചിയാക്കുന്നതാണ് യഥാർത്ഥ ശുചിത്വം. ദിവസവും രണ്ടു നേരം പല്ലു തേക്കു കയും കുളിക്കുകയും ചെയ്യുക, അഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈയും വായും കഴുകി വൃത്തിയാക്കുക, മുടി, നഖം എന്നിവ മുറിക്കുക, ശുചി മുറിയിൽ പോയാൽ ശരീരം വൃത്തിയാക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നു. പലപ്പോഴും വ്യക്തി ശുചിത്വത്തിൽ ശ്രദ്ധിക്കുമ്പോഴും നമ്മൾ സാമൂഹ്യ ശുചിത്വത്തിന് അത്ര പ്രാധാന്യം നൽകാറില്ല. ആരും കാണാതെ സ്വന്തം വീട്ടിലെ മാലിന്യം റോഡുവക്കിലോ അയൽക്കാരന്റെ പറമ്പിലോ വലിച്ചെറിഞ്ഞ് സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നതാണ് നമ്മുടെ ശുചിത്വ സംസ്കാരം. വ്യക്തി ശുചിത്വമുണ്ടാ യാൽ ശുചിത്വം പൂർണമായി എന്ന മനോഭാവം മാറേണ്ടതുണ്ട്. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന റോഡുകളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും നമ്മുടെ ചുറ്റുമുള്ള സ്ഥിരം കാഴ്ചയാണ്. മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനും പാഴ് വസ്തുക്കൾ ഉണ്ടാക്കുന്നത് പരമാവധി കുറയ്ക്കുന്നതിനും നാം ശ്രദ്ധിക്കേണ്ടതാണ്. കൊവിഡ്-19, നിപ്പ, എലിപ്പനി, ഡെങ്കിപ്പനി ,ചിക്കുൻഗുനിയ തുടങ്ങി മുമ്പില്ലാത്ത നിരവധി പകർച്ച വ്യാധികൾ നമ്മുടെ സമൂഹത്തിൽ പടർന്നു പിടിക്കുന്നു. ഇത്തരം പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നത് ശുചിത്വമില്ലായ്മ കാരണമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക യാണ് എന്നാണല്ലോ പറയുന്നത്. ജലം, മണ്ണ്, വായു, എന്നിവ മലിനപ്പെടുന്നത് രോഗാണുക്കൾ പെരുകു ന്നതിനും അതുവഴി പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനും ഇടയാക്കുന്നു ഇത്തരത്തിൽ രോഗങ്ങൾ പിടിപെടുന്നത് പ്രതിരോധിക്കാനുള്ള ഏറ്റവും ശക്തമായ മാർഗമാണ് വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും. ലോകം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ച് നേരത്തേ സൂചിപ്പിച്ചിരുന്നു വല്ലോ. കൊവിഡ്- 19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള വഴിയും ശുചിത്വം പാലിക്കുക എന്നത് തന്നെയാണ്. ഈ കൊറോണ ക്കാലത്ത് മാത്രമല്ല ഭാവിയിലും വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും മാർഗത്തിലൂടെ നമുക്ക് രോഗങ്ങളെ പ്രതിരോധിച്ച് അരോഗ്യമുള്ള ഒരു ജനതയായി മാറാൻ കഴിയും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, മാസ്ക് ഉപയോഗിക്കുക, പുറത്തു പോയി വന്നാൽ കൈകാ ലു കളും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക, ഹസ്തദാനം ഒഴിവാക്കുക, വൃത്തി യുള്ള വസ്ത്രം ധരിക്കുക, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ധാരാളം വെള്ളം കുടിക്കുക, ശരീരത്തിനാവശ്യമായ വിശ്രമം നൽകുക, പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നിവയിലൂടെ ഇത്തരം പകർച്ചവ്യാധികളെ നമുക്ക് പ്രതിരോധിക്കാം. കൊറോണ വൈറസിനെ തുരത്താനുള്ള പ്രയത്നത്തിലാണ് നമ്മൾ എല്ലാവരും. ചികിത്സയെക്കാൾ നല്ലത് പ്രതിരോധമാണെന്ന് നമുക്കറിയാം. പരിസ്ഥിതിയേയും നമ്മളെ തന്നെയും ശുചിയായ് വയ്ക്കുന്നതാണ് രോഗം വരാ തിരിക്കാനുള്ള ഏറ്റവും നല്ല മാർഗം. മനുഷ്യരാശിയെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാൻ ശേഷിയുള്ള കൊറോണ വൈറസിനെ ചെറുക്കുന്നതിനായ് നമുക്ക് ശുചിത്വത്തിന്റെ കോട്ട തീർക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം