എത്ര സുന്ദരമീ പ്രപഞ്ചം
കത്തിജ്വലിക്കുന്ന സൂര്യൻ
പുഞ്ചിരി വിതറുന്ന പൂക്കൾ
കരകവിഞ്ഞൊഴുകുന്ന പുഴകൾ
മധുരമായ് പാടുന്ന കിളികൾ
രാത്രിതൻ ശോഭയിൽ
മിന്നിതിളങ്ങും മിന്നാമിന്നികൾ,
ആകാശത്തിൻ മാറ്റുകൂട്ടി
തിങ്ങിനിറയും താരകങ്ങൾ
ദൈവത്തിൻ കരസൃഷ്ടിയല്ലോ
ഈ പ്രപഞ്ചം മുഴുവൻ
അമ്മയും വിശ്വപ്രകൃതിയീ
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെ
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സിലില്ലാത്തോർ