ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

പൊട്ടിച്ചിടാം നമുക്കീ കണ്ണികൾ പൊട്ടിച്ചിടാം ലോകത്തിനായ് നമുക്ക് പൊരുതീടാം തളരാതെ കരയാതെ പൊരുതീടാം ഉലകിലെങ്ങും ഭീതി പടരുന്ന നേരത്ത് കൈകൾ കോർക്കാതെ ഉടലടുക്കാതെ പൊരുതിടേണം കൊറോണയാം യുദ്ധ ഭേരിയെ തകർക്കാൻ വീടെന്ന തന്ത്രം സ്വീകരിക്കാം

കൈകൾ കഴുകി മുഖം മറച്ച്, നാളെയെന്ന പുലരി കാത്തിടേണം , നമ്മൾ നാളെയെന്ന പുലരി കാത്തിടേണം , പ്രതിരോധം എന്ന ദീപം കൊളുത്തിടേണം

മഹാമാരിയായി നമ്മിൽ പൊഴിഞ്ഞീടുമീ അണുവിനെ തുരത്തീടുവാൻ വ്യക്തി ശുചിത്വം പാലിച്ചിടാം , പൊട്ടിച്ചിടാം നമുക്കീ കണ്ണികൾ പൊട്ടിച്ചിടാം


 

പ്രാർത്ഥന
7C ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത