ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പ്രകൃതി തന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി തന്ന പാഠം


ഈ ലോക്ക്ഡൌൺ കാലയളവിൽ പാവപ്പെട്ടവനും പണക്കാരനും യാതാരു ഭാവഭേദവുമില്ലാതെ നാം വീട്ടിലിരിക്കുന്നു.ഭൂമിയോടും പ്രകൃതിയോടും ചെയ്ത അനീതിക്കും അകൃമത്തിനും നമുക്ക് ഭൂമിതന്ന പരീക്ഷണമാവാം ഈ കൊറോണ.ഇതിലൂടെ തിരിച്ചറിയാനുള്ള ഒരുപാട് കാര്യങ്ങളുണ്ട്.അഹങ്കാരം മനുഷ്യനിൽ കുടികൊള്ളുന്ന കാലത്തോളം ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങൾ മനുഷ്യൻ പരീക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.പക്ഷെ ഒരു നാണയത്തിനു രണ്ടു വശമുണ്ട് ഒരു കുന്നുണ്ടെങ്കിൽ ഒരുതാഴ്ചയുമുണ്ടാകും അത് തീർച്ചയാണ് അതുപോലെ ഒരു തെറ്റുണ്ടെങ്കിൽ അതിനെ തിരുത്താനുള്ള ശരിയുമുണ്ടാകും.അതിൽ യാതൊരു സംശയവുമില്ല.ഈ ലോക്ക് ഡൗൺ കാലയളവിൽ വീട്ടിലിരിക്കുന്നതിനു ഒരുപാട് നല്ല വശങ്ങളുമുണ്ട്.ഈ ലോക്ക് ഡൗൺ കാരണം ഒരുമിച്ചുകൂടിയ കുടുംബ ബന്ധങ്ങളിൽ നന്മ വർധിക്കുന്നു.ആഡംബര സാങ്കേതിക ആധുനിക നേട്ടങ്ങൾ ഇല്ലാതെയുംഈ ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ കഴിയുമെന്ന് പ്രകൃതി നമുക്ക് പ്രാവർത്തികമാക്കി തന്നിരിക്കുന്നു.അതിനാൽ അനുഭവമാണ്ഏറ്റവും വലിയ പാഠപുസ്തകം. "സ്വന്തമായൊരു തടവറയൊരുക്കാം ഒരു ലോകത്തെമുഴുവൻ സ്വതന്ത്രമാക്കുവാൻ"

അഫ്സൽ.ബി.ആർ
9എ5 ഗവ.ജി.വി.എച്ച്.എസ്.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം