ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/നാഷണൽ കേഡറ്റ് കോപ്സ്

വർക്കല വൺ കേരള ബറ്റാലിയൻ എൻ.സി.സി യുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന  എൻ സി സി യൂണിറ്റാണ് Troop No 282(K) ജി.വി.എച്ച്.എസ്.എസ്  ഞെക്കാട്.  രണ്ട് വർഷത്തെ ട്രെയിനിങ് ആണ് കുട്ടികൾക്ക് നൽകുന്നത്. യൂണിറ്റി ആൻഡ് ഡിസിപ്ലിൻ എന്നതാണ് എൻ സി സി യുടെ മോട്ടോ .  രണ്ട് വർഷങ്ങളിലായി 100  കേഡറ്റുകൾക്ക് ആണ് പ്രവേശനം നൽകുന്നത്. എല്ലാവർഷവും പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആനുവൽ ട്രെയിനിങ് ക്യാമ്പുകളിൽ കുട്ടികൾ പങ്കെടുത്തു വരുന്നു.

ഫയറിങ് ,ഡ്രിൽ കോമ്പറ്റീഷൻ, കൾച്ചറൽ കോമ്പറ്റീഷൻ, അഡ്വഞ്ചർ ആക്ടിവിറ്റീസ്, സ്പോർട്സ് കോമ്പറ്റീഷൻ തുടങ്ങിയ ഒട്ടേറെ അവസരങ്ങളാണ്  കേഡറ്റുകൾക്ക് ലഭിക്കുന്നത്. അച്ചടക്കം, ഐക്യം, ദേശസ്നേഹം, സാമൂഹിക പ്രതിബദ്ധത എന്നിങ്ങനെ വൈവിധ്യമാർന്ന സമീപനങ്ങൾ ഉൾച്ചേർന്ന ട്രെയിനിങ് ആണ്  കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. എൻ.സി.സിയിൽ എൻറോൾ ചെയ്ത എല്ലാ കേഡറ്റുകൾക്കും ക്യാമ്പിൽ വച്ച് ഫയറിംഗ് പരിശീലനം നൽകുന്നു. വർഷാവസാനം എൻ സി സി  A Exam നടത്തുകയും പരീക്ഷ പാസാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു.   ജൂനിയർ ഡിവിഷൻ ,ജൂനിയർ വിങ് കേഡറ്റുകൾ ആണ് നമ്മുടെ യൂണിറ്റിൽ ഉള്ളത്.

എല്ലാവർഷവും  പരിസ്ഥിതി ദിനത്തിൽ സ്കൂൾ  പരിസരത്തോ പാതയോരങ്ങളിലോ മറ്റ് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലോ കേഡറ്റുകൾ വൃക്ഷത്തൈകൾ നടുന്നു. എല്ലാവർഷവും അഞ്ചിലധികം സോഷ്യൽ സർവീസ് ആക്ടിവിറ്റികളാണ് സ്കൂളിനു പുറത്ത് കേഡറ്റുകൾ ചെയ്യുന്നത്.

2017-18 ൽ  വടശ്ശേരിക്കോണം അംബേദ്കർ കോളനിയിൽ  മാസങ്ങൾ നീണ്ട വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നമ്മുടെ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.   ആരോഗ്യ ശുചിത്വ സാമൂഹിക ബോധവൽക്കരണ ക്ലാസുകൾ, ക്ലീനിംഗ്, വീടുകൾതോറും ഉള്ള സാമൂഹിക സർവ്വേ,  അശരണരായ രോഗികൾക്കുള്ള ധനസഹായ വിതരണം  എന്നിവയും അംബേദ്കർ കോളനിയിൽ നടത്തുകയുണ്ടായി.


ഇതുവരെ 4  കമ്മീഷൻ ഓഫീസർമാരാണ് ഞെക്കാട് സ്കൂളിൻ്റെ അസോസിയേറ്റ് എൻസിസി ഓഫീസർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളത് . F/0 ഗോപിനാഥൻ നായരാണ് ആദ്യത്തെ എൻസിസി ഓഫീസർ.

ഫസ്റ്റ് ഓഫീസർ പ്രേമരാജൻ, തേഡ് ഓഫീസർ  ദീനിൽ കെ എസ് ,തേഡ് ഓഫീസർ സൈജു എസ്  എന്നീ കമ്മീഷൻഡ് ഓഫീസർമാരും തുടർന്ന് സേവനമനുഷ്ഠിച്ചു.  ശ്രീ കുഞ്ഞയ്യപ്പൻ, ശ്രീ ഗോപകുമാർ, ശ്രീ ജോസ് ജീ.വി എന്നിവർ ഇടക്കാലങ്ങളിൽ കെയർടേക്കർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ കുഞ്ഞയ്യപ്പൻ സാർ ദീർഘകാലം എൻ.സി.സിയുടെ കെയർടേക്കർ ഓഫീസറായിരുന്നു. നിലവിലെ ഓഫീസർ T/0 സൈജു ആണ്.

ഡൽഹി  റിപ്പബ്ലിക് ഡേ പരേഡ്, ഡൽഹി തൽ സൈനിക ക്യാമ്പ്, നാഷണൽ ട്രക്കിംഗ് ക്യാമ്പ്, നാഷണൽ integration ക്യാമ്പ് ,ഏക് ഭാരത് ശ്രേഷ്ഠ ഭാരത് , പ്രീ ആർ ഡി സി , IGC എന്നിവയിലൊക്കെ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് കേഡറ്റുകൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.