എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ഓർമ്മകൾ

ഓർമ്മകൾ

പുറത്തേക്കു നോക്കിയിട്ടും കാർമേഘം പൊതിഞ്ഞു നിൽക്കുന്നു. നല്ലമഴ. അപ്പോഴാണ് അവൾ ഓർക്കുന്നത്. പുറത്തു അലക്കി വിരിച്ച തുണി കിടപ്പുണ്ട്. അവൾ പുറത്തേക്ക് ഓടി. വേനൽ മഴയിൽ ഒന്ന് നനഞ്ഞപ്പോൾ ഒരു സുഖം. അല്പനേരം കൂടി അവൾ മഴയിൽ നനഞ്ഞു. അവളുടെ ഓർമ്മകൾ പഴയ കാലത്തേക്ക് പോയി.

അവളുടെ പൊലിഞ്ഞു പോയ സ്വപ്‌നങ്ങൾ. അവൾ മഴ നനഞ്ഞു വരാന്തയിലേക്ക് കയറി. മഴ കണ്ടിരിക്കാൻ എന്തു രസമാണ്. വീണ്ടും വീണ്ടും മഴ നനയാൻ അവളുടെ മനസ് കൊതിച്ചു. ആദ്യമായി പെയ്യുന്ന വേനൽ മഴയ്ക്ക് മണ്ണിന്റെ മണമുണ്ടാകുമെന്ന് മുത്തശ്ശി പറഞ്ഞിരുന്നത് അവൾ ഓർത്തു. മഴയ്ക്കായി കാത്തിരുന്ന് കരയുന്ന തവളകളുടെ കരച്ചിൽ.. കൂടുകളിലേക്കു ചേക്കേറാൻ തുടങ്ങുന്ന പക്ഷിക്കൂട്ടം....

വര്ഷകാലത്തു സഹോദരങ്ങളോടൊപ്പം മുറ്റത്തെ വെള്ളത്തിൽ കളിക്കുമ്പോൾ അമ്മ വടിയുമായി ഓടിവരും. അച്ഛന്റെ അടുത്തേക്ക് ഓടിച്ചെല്ലും. അമ്മയിൽ നിന്നും അടികിട്ടാതിരിക്കാൻ അച്ഛൻ ഞങ്ങളെ ചേർത്ത് പിടിക്കും. എന്തു രസമായിരുന്നു ആ പഴയകാലം. ബാല്യകാലത്തെ ഓർമ്മകൾ ഒന്നൊന്നായി മനസ്സിലേക്ക് ഇരച്ചെത്തി.

ആ ഗ്രാമത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയായിരുന്നു വനജ. കൃഷിയായിരുന്നു അവരുടെ ഉപജീവനമാർഗം. അവൾക്കു രണ്ടു അനിയത്തിയും ഒരു സഹോദരനും ഉണ്ടായിരുന്നു ഒരു ദിവസം അച്ഛൻ പണി കഴിഞ്ഞു വന്നപ്പോൾ നെഞ്ച് വേദനയാണെന്ന് പറഞ്ഞ് കിടന്നു. പിറ്റേന്ന് രാവിലെ അമ്മയുടെ കരച്ചിൽ കേട്ടാണ് ഞങ്ങൾ ഉണർന്നത്. അടുത്ത വീട്ടുകാരോരോ ഡോക്ടറെ വിളിച്ചു കൊണ്ടുവന്നു. ഉറക്കത്തിലെപ്പോഴോ ആയിരിക്കണം അച്ഛൻ ഞങ്ങളെ വിട്ടുപോയതെന്ന് പിന്നീടാരോ പറഞ്ഞു കേട്ടു.

അച്ഛന്റെ അനക്കമറ്റ ശരീരം കണ്ടു അമ്മ തളർന്നു വീണു. പിന്നീട് അമ്മ എഴുന്നേറ്റില്ല. +2യിൽ പഠിച്ചിരുന്ന താനും തനിക്കു താഴെ ഉള്ള സഹോദരങ്ങളെ എങ്ങനെ വളർത്തണം എന്നു അറിയില്ല. പിന്നെയുള്ള ജീവിതം മുഴുവൻ അവർക്കുവേണ്ടി ജീവിക്കണമെന്ന് അവൾ വിചാരിച്ചു. പശുക്കളെ കറന്ന് കിട്ടുന്ന പാൽ കൊടുത്തും, അവൾ വരുമാനമുണ്ടാക്കി. സഹോദരങ്ങളെയെല്ലാം നല്ല രീതിയിൽ പഠിപ്പിച്ചു. അവർക്കൊക്കെ നല്ല ജോലിയും കിട്ടി.

കൂട്ടായി നിന്ന രണ്ടു അനിയത്തിമാരെയും അവൾ വിവാഹം ചെയ്തു കൊടുത്തു. സഹോദരനും നല്ല ജോലിയായി വിദേശത്തേക്ക് പോയി. അവനിപ്പോഴും കുടുംബമായി അവിടെ താമസിക്കുകയാണ്. ഈ കഷ്ടപ്പാടുകൾക്കിടയിലും തന്റെ മോഹങ്ങളെല്ലാം അടക്കിവെചാണ് അവരെ വളർത്തിയത്.

ഇപ്പോൾ എല്ലാവരെയും ഒന്ന് കാണാൻ കൊതിയാകുന്നു. തലമുടി നരച്ച തന്നെയിനി അവർക്കു വേണ്ടല്ലോ. അച്ഛൻ ഉപേക്ഷിട്ടു പോയ പഴയ ചാരു കസേരയിൽ അവർ നീണ്ടു കിടന്നു. ഇനിയും ഈ ജീവിതം ഏകാന്തതയുടെ കൂട്ടുപിടിച്ച് ജീവിച്ചു തീർക്കണമെന്നോർക്കുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. എങ്കിലും അവൾ കാത്തിരിക്കുകയാണ്. ഒരു കോളിങ് ബെല്ലിനായി....

ശുഭം.🙏🏻

ആഷ്ന പി. എ
8 C എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ