സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/സ്മാരകങ്ങൾ ഉയരട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
സ്മാരകങ്ങൾ ഉയരട്ടെ



ഒരു,മാമരംവെട്ടിവീഴത്തെഴുതീനീ
വരും തലമുറവാഴണമീഭൂമിയിൽ
വാടകയ്ക്ക് വാഴുന്നനമ്മളീ
പാരിനെ കളങ്കപ്പെടുത്താതെ മറയണം

വെട്ടിവീഴ്ത്തേണ്ടതീ വൃഷങ്ങളല്ലാ
ഇനിയും മരിക്കാത്ത നമ്മൾതൻ ചിന്തകളല്ലേ
ചിതലരിക്കേണ്ട ഭ്രാന്തുകളല്ലേ
പടിയിറക്കേണ്ട പാഴ്ബോധങ്ങളല്ലേ

വേരുറയ്ക്കട്ടെ,നാം നടും മാമരം
വീണ്ണുതുളയ്ക്കട്ടെ, അവയുടെ ശിഖിരങ്ങൾ
നാം പിഴുതെറിഞ്ഞ മാമരങ്ങൾകൊക്കെ
സ്മാരകങ്ങൾ പൊന്നണമീമണ്ണിൽ

വെട്ടിവീഴ്ത്തിയ ഒരോരുമവരുടെ ജീവിതം
കൊണ്ട് മാപ്പു പറയണം
ഇന്നു, ഞാൻ നട്ടു വളർത്തുമൊരു ചെടി
നാളെ നാടിന് തണൽ വിരിക്കപ്പെടും

നൂറടിമേലയവ തലപൊന്തുമ്പോൾ
അഭിമാനപൂരിതമാകുന്നു എൻ മനം
ആരൊരാളുടെ മഴുവും ആ മരത്തിന്മേൽ
വീഴുവാൻ അനുവദിക്കില്ല ഞാൻ

ആ മരത്തിന്മേൽ ഒരുപോറലേറ്റാൽ
വേന്തുരുക്കുന്നു എന്റെ ഉൾത്താരും
ആമരത്തിന്മേൽ ഒരു മഴു വീണാൽ
ഉള്ളിൽ പൊന്തുന്നു പ്രതികാരബോധവും

അരിഞ്ഞെറിയും ഞാൻ നിന്റെയീ കൈകളും
എൻ മരത്തിന്മേൽ നീ മഴു വീശിയാൽ
പിഴുത്തെറിയും ഞാൻ നിന്റെയീ കൺകളും
എൻ മരത്തിൻമേൽ നിന്റെ ദുഷ്ടദൃഷ്ടി പതിയും നാൾ

 

ശ്രീരാഗ് സജീവ്
9A സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത