ഗവ. എച്ച് എസ് എസ് ബുധനൂർ/അക്ഷരവൃക്ഷം/ഒരു നന്മയുടെ ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നന്മയുടെ ഫലം

ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു കർഷകൻ താമസിച്ചിരുന്നു .നല്ലൊരു കൃഷിക്കാരനായിരുന്നു അയാൾ. കൃഷി ചെയ്തായിരുന്നു തൻറെ മൂന്ന് മക്കളെയും വളർത്തിയിരുന്നത് .കൃഷി ചെയ്ത് അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ മാർക്കറ്റിൽ കൊണ്ട് വിറ്റ് അതിൽനിന്നു ലഭിക്കുന്ന പണം കൊണ്ടാണ് തൻറെ മൂന്ന് മക്കളെയും വളർത്തിയതും പഠിപ്പിച്ചത് .അച്ഛൻ ഒരിക്കലും തനിക്കുവേണ്ടി ജീവിച്ചിരുന്നില്ല .എല്ലാം തന്നെ മക്കൾക്ക് വേണ്ടി മാത്രമായിരുന്നു. പെട്ടെന്നാണ് നാട്ടിൽ lockdown ആയത് .കൊറോണ എന്ന വൈറസ് പകർന്നതാണ് lockdown കാരണം .തൻറെ പച്ചക്കറികൾ വിൽക്കാനാകാതെ അച്ഛൻ ഒരുപാട് ഒരുപാട് വിഷമിച്ചു. തുറന്നു പറയാൻ സാധിക്കില്ല എങ്കിലും കഴിയുന്നവിധം തന്നെ മക്കളെ നോക്കി. പുറത്തിറങ്ങാൻ പോലും കഴിയില്ലായിരുന്നു. ഇതെല്ലാം അയൽവാസിയായ ഒരു യുവാവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ കർഷക ദുഃഖം മനസ്സിലാക്കിയ യുവാവ് തൻറെ സുഹൃത്തുക്കളെ വിവരം അറിയിച്ചു .കാലത്ത് കുറെ യുവാക്കൾ എത്തി അയാൾക്ക് ആവശ്യത്തിന് പണം നൽകി. അപ്പോൾ അയാൾ പറഞ്ഞു .എനിക്ക് പണമല്ല വേണ്ടത് ,പച്ചക്കറികൾ വിൽക്കാൻ കഴിഞ്ഞാൽ മതി എന്ന് .അങ്ങനെ പച്ചക്കറികൾ വാങ്ങി ,വീടിനു പുറത്തേക്ക് ഇറങ്ങാൻ പറ്റാത്തവർക്ക് തുച്ഛമായ വിലയ്ക്ക് കൊടുത്തു .എന്നിട്ട് യുവാക്കൾ ആ പണം കർഷകന് കൊണ്ട് കൊടുത്തു .എല്ലാം തകർന്നു എന്ന അവസ്ഥയിലും തണലായി ഒരു കൂട്ടം നല്ല മനുഷ്യരുണ്ട് .ആ വിശ്വാസമാണ് ആ കർഷകനെ ജീവിക്കാൻ പ്രേരിപ്പിച്ചത് .ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ ജീവിക്കാൻ ഒരു ധൈര്യമാണ്. നമുക്ക് മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കാം .

അഞ്ജന അനിൽകുമാർ .എ
8A ഗവ :എച്ച് .എസ് .എസ് .ബുധനൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ