ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ സുന്ദര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര കേരളം

ഈ ലോകം എത്രയോ സുന്ദരമാണെന്ന് നാമിപ്പോഴും തിരിച്ചറിഞ്ഞില്ല
 കാടും മലകളും കുന്നും കുളങ്ങളും,

പക്ഷികൾ ചേക്കേറും പച്ച മരങ്ങളും,
 പാറിനടക്കുന്ന പൂമ്പാറ്റകളും, തേൻ തുമ്പിയും
 മൂളി പറക്കുന്നു വണ്ടുകൾ ഒക്കെയും കാണ്മാനില്ല ഈ ദിനത്തിൽ
 അണ്ണാറക്കണ്ണനും ചാടി നടക്കുന്ന ചില്ലകൾ തോറും ചിലച്ചു കൊണ്ട്.
  ഒഴുകുന്ന അരുവികൾ തന്നിൽ നീന്തി.ത്തുടിച്ചു മീനുകളും
 പുള്ളിവിരിപ്പിട്ട മാനുകൾ മേഞ്ഞുനടക്കുന്ന
പുൽമേടുകളും
 കാടിന്റെ ഭംഗി തന്നെ മാറ്റി കൂട്ടുന്ന പക്ഷികൾ പാറിപ്പറന്നനിടുന്നു
 പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഇടുന്ന നയനങ്ങൾ അത്ഭുതപ്പെടുന്നു
  സൗന്ദര്യം എന്നതും മിഥ്യയല്ല, അനുഭവിച്ച അറിഞ്ഞിട്ടും സത്യമല്ലേ
 മനുഷ്യന്റെ ഇടപെടൽ കൊണ്ട് ഒരു ലോകം
 ഞെട്ടി തിരിച്ചു അങ്ങനെ നിന്നിടുന്നു,
 ആളുകൾ വീടിന്റെ ഉള്ളിൽ ഇരിക്കുന്നു കണ്കെട്ട് എന്നതുപോലെ
രോഗികളെ കൊണ്ട് നിറഞ്ഞ ഒരു ഭൂമി നിശ്ചലമായി നിന്നിരുന്നു
 ആർക്കും തിരക്കില്ല അല്പവും ഇന്ന്.
 പ്രാണൻ തിരികെ കിട്ടിയാൽ ഏറെ സന്തോഷമായി തീർന്നിടും മനുഷ്യൻ ഇന്ന്
 കൂട്ടിൽ കിടന്ന ചില പക്ഷികൾ എന്തോ മൂളുന്നു

 അതോ മനുഷ്യൻ നിസ്സഹായത കണ്ടു ആർത്തു വിളിച്ചതാണോ
 

മുഹമ്മദ് അഫ്സൽ
3 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത