ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/സ്പോർട്സ് ക്ലബ്ബ്
ജി വി എച്ച് എസ് എസ് മലയിൻകീഴ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത സ്കൂളിലെ വിശാലമായ കളിസ്ഥലമാണ്. ഇവിടെ വിദ്യാർത്ഥികൾക്ക് നൽകുന്ന പരിശീലനത്തിലൂടെ കുട്ടികൾ ഉപജില്ലാ , ജില്ലാ കായിക മൽസരങ്ങളിൽ സമ്മാനങ്ങൾ നേടുന്നു. തെരഞ്ഞെടുക്കപെട്ട കുട്ടികൾക്ക് ക്രിക്കറ്റ്പരിശീലനവും നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വകയായി പുതിയൊരു ബാസ്ക്കറ്റ് ബോൾ കോർട്ട് ഈ വർഷം നിർമ്മിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് സുരേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.