എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/പകയുടെ ഇരകൾ
പകയുടെ ഇരകൾ
പതിവിലും നേരത്തെ എഴുന്നേറ്റ് ഞാൻ തേടിയത് നിന്നെത്തന്നെയായിരുന്നു. എനിക്ക് ഉറക്കമില്ലാത്ത രാത്രിയെ പ്രദാനം ചെയ്ത നിന്നെ കാണാതെ പറ്റില്ലല്ലോ? നീ കാരണം ഞാൻ മാത്രമല്ല ഈ ലോകം മുഴുവനും പരിഭ്രാന്തിയിലാണ്. നിന്നിലെ ഉദ്ദേശം എന്ത് തന്നെയായാലും നീ നൽകുന്ന ബുദ്ധിമുട്ട് കുറച്ച് കഷ്ടം തന്നെയാണ്. "ഹേ മനുഷ്യാ... നീ എന്തൊക്കെയാണ് പറയുന്നത് ? നിങ്ങളുടെ നാശമാണ് എനിക്ക് വേണ്ടത്. ഈ ലോകം ഞാൻ എന്റെ അധീനതയിലാക്കും. ഇനി ഞാനാണ് ഈ ലോകത്തെ നിയന്ത്രിക്കുക" കൊറോണയുടെ വാക്കുകൾ കേട്ട ഞാൻ ചെറുതായി അമ്പരന്നുവെങ്കിലും മറുത്തു പറയാതിരിക്കാൻ എനിക്ക് കഴിയില്ല. മനുഷ്യനെ വെല്ലുവിളിക്കാൻ നീ കാണിച്ച് ധൈര്യം പ്രശംസനീയമാണ്. എന്നാൽ നിനക്കു തെറ്റി. ഈ ലോകം ഒറ്റക്കെട്ടായി നിന്നെ ചെറുക്കും. ഞങ്ങളുടെ പ്രധിരോധ സേനയെ പ്രധിരോധിക്കാൻ നിനക്കാവില്ല. കൊറോണ പുച്ഛത്തോടെ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു.വുഹാൻ പട്ടണത്തിൽ ആദ്യമായി രൂപം കൊണ്ട എനിക്ക് ഇന്ന് ലോകമെമ്പാടും എത്തിച്ചേരാൻ സാധിച്ചു. നിങ്ങളാരും എന്റെ ചതിയുടെ മണം അറഞ്ഞില്ല". നിന്റെ വിഢിത്ത്വം ഒന്ന് നിർത്തൂ..നിന്നെ തോൽപ്പിക്കാൻ വെറും ഒരു സാനിറ്റൈസർ മതി. ഭയമോ ആശങ്കയോ ഒന്നും ഞങ്ങൾക്കില്ല. അൽപം ആയുസ്സ് മാത്രമുള്ള നിന്നെ തുരത്താൻ ഞങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങും. നിന്റെ നാശമാണ് ഞങ്ങളുടെ ലക്ഷ്യം. സ്വയം പിന്തിരിയുന്നതാണ് നിനക്ക് നല്ലത് ".കൊറോണ പതുക്കെ മുമ്പോട്ടു നീങ്ങി, “എന്നിലെ ലക്ഷ്യം ഞാൻ നിറവേറ്റും". ഇമ വെട്ടാതെ ഞാൻ അവിടെ നോക്കി നിന്നു. ആരായിരിക്കും അവന്റെ അടുത്ത ഇര..?
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ