സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കരുതാം നമ്മൾ

കരുതാം നമ്മൾ


മലയും കുന്നും ഇടിക്കരുതേ
മാമരമൊന്നും കളയരുതേ
പുഴയെ കുരുതി കൊടുക്കരുതേ
തണ്ണീർതടം അത് നികത്തരുതേ
അരുത് ഇങ്ങനെ കാട്ടരുതേ
പ്രകൃതിക്കു അരിശം കൂട്ടരുതേ
മാമല അങ്ങനെ നിൽക്കട്ടെ
മഴ വെള്ളത്തെ തടയട്ടെ
പുഴയതു നന്നായ് ഒഴുകട്ടെ
വെള്ളം കടലിൽ ചേരട്ടെ
പ്രകൃതിയെ ദ്രോഹിച്ചീടല്ലേ
ഒക്കെ നശിക്കാൻ ഇടയാകും
കരുതിയിരിക്കുക സോദരരെ
കരുതാം നമ്മൾ നാളേക്കായ്
 

ഷഹന
മൂന്ന് എ എ.ജെ.ബി.എസ്. ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത