മലയും കുന്നും ഇടിക്കരുതേ
മാമരമൊന്നും കളയരുതേ
പുഴയെ കുരുതി കൊടുക്കരുതേ
തണ്ണീർതടം അത് നികത്തരുതേ
അരുത് ഇങ്ങനെ കാട്ടരുതേ
പ്രകൃതിക്കു അരിശം കൂട്ടരുതേ
മാമല അങ്ങനെ നിൽക്കട്ടെ
മഴ വെള്ളത്തെ തടയട്ടെ
പുഴയതു നന്നായ് ഒഴുകട്ടെ
വെള്ളം കടലിൽ ചേരട്ടെ
പ്രകൃതിയെ ദ്രോഹിച്ചീടല്ലേ
ഒക്കെ നശിക്കാൻ ഇടയാകും
കരുതിയിരിക്കുക സോദരരെ
കരുതാം നമ്മൾ നാളേക്കായ്