വി.വി.എച്ച്.എസ്.എസ് നേമം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകരിച്ചതാണ് സയൻസ് ക്ലബ്ബ്.ശ്യാംലാൽ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ക്ലബിൽ 40 അംഗങ്ങൾ ഉണ്ട്.

ജൂലൈ 4 - മാഡംക്യൂറിയുടെ ചരമദിനം,ജൂലൈ 21 - ചാന്ദ്രദിനം, സെപ്റ്റംബർ 16 - ഓസോൺ ദിനം,നവംബർ10 - അന്താരാഷ്ട്ര ശാസ്ത്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. തുടർന്നു നടത്തിയ പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്ക് സമ്മാനവും നൽകി.

സയൻസ് ക്ലബ്ബ്

പ്രമാണം:44034 vvhssnemomscienceclub.jpg
സയൻസ് ക്ലബ്ബ്

ജൂൺ 27 നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ്ബിൻ ഉദ്ഘാടനം ആയിരുന്നു. മുഖ്യാതിഥി ശ്രീ കെ സുരേഷ് കുമാർ സർ ആയിരുന്നു. അദ്ദേഹം വിവിധ പരീക്ഷണങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വളരെ നന്നായിത്തന്നെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി.