അതിജീവിത പാതയിൽ പണ്ടത്തേതുപോലെ
ഒറ്റക്കായി ഞാൻ
ചില നേരങ്ങളിൽ എന്നെയറിയാൻ
ഞാനെയുള്ളൂ എന്ന ചിന്തയിലെ
ഒറ്റ അകലം പാലിക്കുകയാണ് ഞാൻ
ആഘോഷങ്ങളിൽ നിന്നും കൂട്ടുകാരിൽ നിന്നും
ഒരു നിർദോഷമടുത്തെത്തിയാൽ ഓടിയ
നഗരാതുരിയിൽ നിന്നും ഒക്കെ അകലം പാലിക്കുകയാണ്.
മുറ്റത്തെ ചരലിന്റെ മുറുക്ക മറിയുന്നു
തൊടിയിലെ കാറ്റിന്റെ തലോടലറിയുന്നു
കിളിക്കൂട്ട കൊഞ്ചലിൻ രാവറയുന്നു
ആകാശ ചരിവിലെ ഉദയാ സ്ഥമയങ്ങൾ സാക്ഷിയാവുന്നു
കുട്ടിക്കാലം എൻ മനസിലുണരുന്നു
ഞാൻ ഞാനായി തന്നെ മാറുന്നു.'
അതിജീവനമേ നന്ദി