47480/ചരിത്രം
ചരിത്രം
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമാണ് തെയ്യപ്പാറ. പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട രണ്ട് കോളനികൾ സ്ഥിതി ചെയ്യുന്ന ഈ പ്രേദേശത്ത്, ഒരു U P സ്കൂൾ എന്ന ആശയം പൂർത്തീകരിക്കാനായി പ്രേദേശവാസിയായ ശ്രീ. ജോർജ് വാഴേപ്പറമ്പിൽ അപേക്ഷ സമർപ്പിച്ചു. പ്രസ്തുത അപേക്ഷ സർക്കാർ സ്വീകരിക്കുകയും 10/ 05/ 1983 നു സ്കൂൾ അനുവദിക്കുകയും ചെയ്തു.1983 ഒക്ടോബർ 28ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
തെവർമലയുടെ താഴ്വാരത്തിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ, താമരശ്ശേരി താലൂക്കിൽ, കൂടത്തായി വില്ലേജ്, സർവ്വേ നമ്പർ 1 ൽ, 1 ഏക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയുന്നത്.
മാനേജ്മെന്ററിന്റയും നാട്ടുകാരുടെയും പരിശ്രമത്തെന്റ ഭലമായി 1984, സെപ്റ്റംബർ 14 ന് സ്കൂളിന്റ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.1985-1986 അധ്യയന വർഷത്തിൽ ഏഴാംതരം ആരംഭിച്ചു. 1992 ൽ വിദ്യാലയത്തിൻ്റെ മാനേജ്മെന്റ് ശ്രീ വാഴേപ്പറമ്പിൽ ജോർജ്ജിൽ നിന്ന് താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.
2021- 2022 അധ്യയന വർഷം നവംബർ 1 ന് സ്കൂൾ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്കു പ്രവർത്തനം ആരംഭിച്ചു.