റവ: ക്ലമന്റ് ആൽഫ്രഡ് നീവ്
സി. എം. എസ് മിഷനറി ആയിരുന്ന റവ: ക്ലെമന്റ് ആൽഫ്രഡ് നീവ് 1849 ൽ ഇംഗ്ലണ്ടിൽ ജനിച്ചു. പിതാവ് ഡേവിഡ് നീവ്. മാതാവ് മേരിജെയിൻ. ഉന്നത ബിരുദധാരിയായ ഇദ്ദേഹം 1879-ൽ കേരളത്തിൽ എത്തുകയും ആ വര്ഷം തന്നെ വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു. 1879 മുതൽ 1889 വരെ കേരളത്തിലെ ആദ്യത്തെ കോളേജ് ആയ കോട്ടയം സി. എം. എസ് കോളേജിൽ പ്രിൻസിപ്പൽ ആയിരുന്നു. 1893 മുതൽ 1897 വരെ ആലപ്പുഴയിലും 1899 മുതൽ 1902 വരെ ഏറ്റുമാനൂരിലും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖല. ഏഴോളം സി. എസ്. ഐ സഭകളും വിളയംകോട് സി. എം. എസ് എൽ. പി സ്കൂളും സ്ഥാപിച്ചത് ഇദ്ദേഹമാണ്.