എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ടൂറിസം ക്ലബ്ബ്
ഇനം | വിവരം |
---|---|
റവന്യു ജില്ല | എറണാകുളം |
സ്കൂൾ കോഡ് | 25056 |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | നോർത്ത് പറവൂർ |
മേൽനോട്ടം വഹിക്കുന്ന അധ്യാപിക | |
അംഗങ്ങളുടെ എണ്ണം |
വിനോദം, വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങൾക്കായി ഒരു കൂട്ടം ആളുകൾ അവരുടെ സാധാരണ പരിതസ്ഥിതിയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് നടത്തുന്ന ചെറു യാത്രയാണ് എക്സ്കർഷൻ എന്ന് പൊതുവായി അറിയപ്പെടുന്നത്. അതുപോലെ, പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണ് പഠനയാത്ര അല്ലെങ്കിൽ സ്റ്റഡി ടൂർ എന്ന് അറിയപ്പെടുന്നത്. ഒരു വിഷയം അതിന്റെ സ്വാഭാവിക അവസ്ഥയിൽ നിരീക്ഷിക്കാനും സാമ്പിളുകൾ ശേഖരിക്കാനും കഴിയും എന്നതാണ് പഠനയാത്രയുടെ ഒരു ഗുണം




സ്കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു.സുഹൃത്തുക്കളോടും അധ്യാപകരോടും ചേർന്നുള്ള യാത്രകൾ വിദ്യാർത്ഥികളെ അവനെ സ്വയം ആശ്രയിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും യാത്രയുടെ പ്രവർത്തനങ്ങൾ ആസ്വദിക്കാനും സഹായിക്കുന്നു.എല്ലാവർഷവും വിനോദ പഠനയാത്രകൾ ആസൂത്രണം ചെയ്യാറുണ്ട് എന്നാൽ ഈ കൊറോണ സമയത്ത് യാത്രകൾ നടത്താൻ പരിമിതികൾ ഉള്ളത് കൊണ്ട്,അത്തരത്തിലുള്ള വലിയ യാത്രകൾ ആസൂത്രണം ചെയ്തിട്ടില്ല
