ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ന് പയ്യോളി ഹൈസ് കൂ ളിൽ വായനാ വാരാചരണം സംഘടിപ്പിച്ചു. പ്രസിദ്ധ കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്ത ഈ ഓൺലൈൻ പരിപാടിയിൽ പ്രഗത്ഭ സാഹിത്യകാരൻമാരായ പി ഹരീന്ദ്ര നാഥ്, അംബികാസുതൻ മാങ്ങാട്, വി.ടി.ജയദേവൻ, ഡോ. സോമൻ കടലൂർ, ബന്ന ചേന്ദമംഗലൂർ, എന്നിവർ പങ്കെടുക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്യുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓൺലൈനായി സാഹിത്യ ക്വിസ്, പദ്യപാരായണം, നാടൻപാട്ട്, അഭിനയം, ചിത്രരചന, പുസ് തകാസ്വാദനം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി. കൊറോണക്കാലത്ത് വായനയിൽ നിന്നകന്നു പോയ കുട്ടികൾക്ക് വേണ്ടി 'ചങ്ങാത്തം' എന്ന പേരിൽ പുസ്തകവണ്ടി കുട്ടികളുടെ വീടുകളിൽ എത്തുകയും വായനയിലേക്ക് അതിലൂടെ കുട്ടികളെതിരിച്ചുകൊണ്ടുവരാനും സാധിച്ചു.