ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/ആലംബഹീനർ

Schoolwiki സംരംഭത്തിൽ നിന്ന്
ആലംബഹീനർ


പണക്കിലുക്കത്തിൽവെളുത്ത നഗരമായ ദുബായിൽ അംബരചുംബികളായ കെട്ടിടങ്ങൾ വിസ്മയം തീർത്ത് നിൽക്കുന്ന നയന മനോഹര കാഴ്ച മനംകുളിർപ്പിക്കുന്നതാണ്. ഭൂമിയിലെ മാലാഖമാരിൽ ഒരാളായിരുന്ന അഖില താമസിച്ചിരുന്നത് അത്തരം ഒരു ബഹുനില കെട്ടിടത്തിൽ ആയിരുന്നു. ബിസ്സിനസ്സുകാരനായ ഭർത്താവ് ഗോപനും ചിന്നുവും ലച്ചുവും എന്ന സുന്ദരികളായ മക്കളും ഉൾപ്പെടുന്ന ഒരു സന്തുഷ്ട കുടുംബം .അങ്ങനെയിരിക്കെ ഒരു ദിവസം അഖില ജോലി ചെയ്യുന്ന ആശുപത്രിയിൽ 55 വയസ്സുള്ള ഒരാൾ കടുത്ത പനിയും ചുമയും ആയി വന്നു രാഘവൻ എന്ന അദ്ദേഹത്തെ ചികിത്സിച്ചത് അഖിലയും സുമേഷ് എന്ന ഒരു മലയാളി ഡോക്ടറും കൂടിയാണ് ജോലിക്കുശേഷം അഖില കുടുംബസമേതം സിനിമ കാണാൻ പുറത്തേക്കുപോയി ഇടവേള ആയപ്പോൾ ഗോപൻ ഐസ്ക്രീമും മറ്റും വാങ്ങാനായി തിരക്കേറിയ കടയിൽ പോയി വന്നു ശേഷം അവർ ഫ്ലാറ്റിലേക്ക് പോയി പതിവുപോലെ പിറ്റേദിവസം അഖില ആശുപത്രിയിലേക്കും ഗോപൻ ഓഫീസിലേക്കും പോയി എന്നാൽ ആശുപത്രിയിലെ അവസ്ഥ തൃപ്തികരമായിരുന്നില്ല രാഘവനും ഒട്ടും ആശ്വാസം ഉണ്ടായിരുന്നില്ല ഡോക്ടർ രാഘവന്റെ സ്രവം പരിശോധനയ്ക്കയച്ചു ഫലം വന്നപ്പോഴാണ് രാഘവന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. രാഘവനെ പരിശോധിച്ച അവരുടെ സ്രവംപരിശോധിച്ചപ്പോൾ അഖിലക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും മാസ്ക് ധരിച്ചിരുന്നതിനാൽ സുമേഷിനെ വൈറസ് ബാധിച്ചിട്ടില്ലെന്നും ബോധ്യപ്പെട്ടു എന്നാൽ ആ രാജ്യക്കാരല്ലാത്തതിനാൽ അഖിലക്ക് ചികിത്സ നിഷേധിക്കുകയും ഒരു മുറി പോലും നൽകുകയും ഉണ്ടായില്ല . ആശുപത്രി കെട്ടിടത്തിലെ നാല് ചുവരുകൾക്ക് പുറത്തേക്ക് നൂലുവിട്ട് പറക്കുകയായിരുന്നു അവളുടെ ഓർമ്മകൾ . കുട്ടികൾ അവളോട് പായസം ഉണ്ടാക്കി കൊടുക്കാൻ ആവശ്യപ്പെട്ടതും സമയത്തിന്റെ പരിമിതിയിൽ ജോലിത്തിരക്ക് കാരണം അവൾക്ക് അതിനെ കഴിയാതിരുന്നതും അങ്ങനെ മങ്ങിയും തെളിഞ്ഞും ഒരുപാട് ഓർമ്മകൾ. മക്കൾ കുട്ടികൾ പറഞ്ഞു "അച്ഛാ ഞങ്ങൾക്ക് അമ്മയെ കാണണം"ഒന്ന് കൊണ്ടുപോകുമോ അപ്പോൾ അവൻ പറഞ്ഞു മക്കളെ അമ്മയെ അവർ കാണിക്കില്ല അന്നത്തെ ദിവസം കുട്ടികൾ ഒന്നും കഴിച്ചില്ല സംസാരിച്ചില്ല സദാ നേരവും കരഞ്ഞുകൊണ്ടിരുന്നു പിറ്റേദിവസം ഗോപൻ കുട്ടികളെ അമ്മയെ കാണിക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു അവർ അഖില കിടക്കുന്നതിന്ന വാതിലിൽ നിന്ന് നോക്കി കണ്ണീരൊഴുക്കി അഖിലക്ക് അത് കണ്ടപ്പോൾ കരച്ചിൽ വന്നു കിടക്കയിൽ കിടന്നുകൊണ്ട് ദയനീയമായ മുഖമുയർത്തി പതിയെ കണ്ണുകൾ തുറന്നു കൊണ്ട് അമ്മ രണ്ടു ദിവസം കഴിയുമ്പോൾ തിരികെ എത്താം എന്ന് അവൾ കള്ളം പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ബോബനും രോഗബാധിതനായി ചെയ്തു ഖിലയോട് ചെയ്തത് തന്നെ അവർ ബോപനോടും ചെയ്തു. ഗോപനെ അഖിലയ്ക് അടുത്താണ് കിടത്തിയിരുന്നത് .അവൾ രണ്ടാമത്തെ ദിവസം വൈകുന്നേരമായപ്പോഴേക്കും പതിയെ കണ്ണട കണ്ണുകളുയർത്തി ഗോപനെ ഒന്ന് നോക്കിയിട്ട് എന്നെന്നേക്കുമായി ആ കണ്ണുകൾ അടഞ്ഞു അത് അവളുടെ കുട്ടികളറിഞ്ഞു അവർ സുമേഷിനെ സഹായത്തോടെ ആശുപത്രിയിലെത്തി കുട്ടികൾക്ക് അമ്മയെകാണാൻ അനുവാദമില്ലായിരുന്നു അപ്പോഴേക്കും കുട്ടികളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു അവരെ എന്നിട്ടും പരിശോധിച്ചില്ല കുട്ടികൾ ‍ഡോക്ടർ സുമേഷിനോട് കെഞ്ചിപറഞ്ഞു ഞങ്ങൾ നാല് ദിവസമായി അമ്മയെ ഒന്ന് കണ്ടിട്ട് ഞങ്ങളെ ഒന്ന് കാണിക്കു ആരും ഒന്നിനും തയ്യാറായില്ല കുട്ടികൾക്ക് അമ്മയുടെ സ്നേഹവും പരിചരണവും വാത്സല്യവും അത്യാവശ്യമായിരുന്നു .കുട്ടികൾക്ക് പിന്നീട് അച്ഛനെയും നഷ്ടമായി മൂന്നു ദിവസം കഴിഞ്ഞപ്പോൾ ലച്ചു എഴുന്നേറ്റ് പിടിച്ചു നടന്നപ്പോഴേക്കും കുഴഞ്ഞുവീണുമരിച്ചു ചിന്നുവിന് മാതാപിതാക്കളും സഹോദരനും നഷ്ടമായ ദുഃഖം താങ്ങാനാകാതെ അവൾ ഈ ലോകത്തോട് വിടപറഞ്ഞു അറിഞ്ഞുകൊണ്ടാണ് അവർ നാലുപേരും ജീവൻ വിട്ടുകൊടുത്തത് ഒരു പക്ഷേ അവരെ ചികിത്സിച്ചിരുന്നെങ്കിൽ അവരുടെ രോഗം ഭേദമാക്കാൻ കഴിയുമായിരുന്നു. മറ്റുള്ള രാജ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കേരളം എല്ലാവരും മനുഷ്യരല്ലേ ഒരേ ചോരയല്ലേ എന്ന് കരുതി എല്ലാവരുടെയും ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തുന്ന കേരളം തന്നെയാണ് ഇതിന് ഉത്തമ മാതൃക .

നമസ്യാ അനിൽ
6ബി ആർ വി എസ് എം ഹയർ സെക്കന്ററി സ്കൂൾ, പ്രയാർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ