ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/പരിസ്ഥിതി ക്ലബ്ബ്
ജൂൺ അഞ്ച്. ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആരംഭിച്ചു. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.
വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.വനം വകുപ്പ് നൽകുന്ന വൃക്ഷത്തെകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുന്നു.പോസ്റ്റർ നിർമ്മാണം, ചിത്രരചന , പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു വരുന്നു