ഗവ. എച്ച് എസ് പരിയാരം/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധവും ,ചരിത്രപരവും സാംസ്കാരികപരവും ആയിട്ടുള്ള നമ്മുടെ പൈതൃകങ്ങളെക്കുറിച്ചും ,നമ്മുടെ സാമ്പത്തിക മായിട്ടുള്ള നിലപാടുകളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സാമൂഹിക ശാസ്ത്ര ക്ലബ് ഈ വിദ്യാലയത്തിൽ നിലകൊള്ളുന്നത് .സുരേഷ് സർ ,ഷൈമോൾ ടീച്ചർ ,നെസ്സിമോൾ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി പ്രാദേശിക ചരിത്ര രചന , ഗ്ലോബ് നിർമ്മാണം ,സ്കൂൾഭരണഘടന നിർമ്മാണം , സ്കൂൾ പാർലമെന്റ് ,ക്വിസ് ,പ്രസംഗം ,പോസ്റ്റർ രചന ,വീഡിയോ പ്രദർശനം തുടങ്ങി കുട്ടികളുടെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു .