സയൻസ് - എനർജി ക്ലബ്ബ് പ്രവർത്തനങ്ങൾ :-

ചാന്ദ്രദിനത്തിനത്തിനോടനുബന്ധിച്ച് google form ഉപയോഗിച്ച് ചാന്ദ്രദിന ക്വിസ് നടത്തി. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളടങ്ങുന്ന video നിർമിച്ചു. ആദ്യ ചാന്ദ്രയാത്രയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന video പ്രദർശിപ്പിച്ചു. നാഗസാക്കി , ഹിരോഷിമ ദിനത്തിനോടനുബന്ധിച്ച് കൊളാഷ്, പോസ്റ്ററുകൾ നിർമാണമത്സരം നടത്തി. സഡാക്കോ കൊക്കുകളുടെ നിർമാണം പഠിപ്പിച്ചു. യുദ്ധം മാനവരാശിയ്ക്ക് ഏൽപ്പിയ്ക്കുന്ന ദുരന്തങ്ങളെക്കുറിച്ച് സെമിനാർ നടത്തി. ഓസോൺ ദിനത്തിനോടു ബന്ധിച്ച് ഓസോൺ ശോഷണവും, കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തെക്കുറിച്ച് പ്രസംഗ മത്സരം നടത്തുകയും, പോസ്റ്ററുകൾ നിർമ്മിയ്ക്കുകയും ചെയ്തു. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി-28 ന് സി.വി രാമൻ അനുസ്മരണവും , ശാസ്ത്രജ്ഞരെ പരിചയപ്പെടുക എന്ന പ്രവർത്തനവും ആസൂത്രണം ചെയ്യുന്നുണ്ട്.

Energy clubന്റെ ആഭിമുഖ്യത്തിൽ Dec-14 ഊർജസംരക്ഷണ ദിനമായി ആചരിച്ചു. ഊർജസംരക്ഷണം എന്നത് ഊർജം ഉത്പാദിപ്പിയ്ക്കുന്നതിന് തുല്യമാണ് എന്ന അവബോധം കുട്ടികളിലുണ്ടാക്കുന്നതിന് ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി. വണ്ടൂർ വിദ്യാഭ്യാസ ജില്ലാ

ഊർജോത്സവത്തിനോടനുബന്ധിച്ച് up തലത്തിൽനടത്തിയ പ്രസംഗ മത്സരത്തിൽ മികച്ച സ്ഥാനം കൈവരിക്കാനായി.