ഗുരുനാഥൻ


ഒരു വെൺകതിരൊളി പോലെ
മനസ്സിൻ ഇരുൾ താഴ്‌വരയിൽ
ഒരു മെഴുകുതിരി വെട്ടം
വെളിച്ചമേകുന്നു...

മനസ്സേ! നിൻ അജ്ഞതയെ
അകറ്റാൻ നിൻ പാതയിൽ
ഒരു മാർഗ്ഗദീപമായി
നിൻ ഗുരു സവിധേ...

അറിവാകും ശാശ്വത ദീപം
പകരും എൻ ഗുരുനാഥൻ
ഒരു വെൺപ്രാവായി
എന്നിൽ പറന്നിറങ്ങുന്നു...

അഞ്ജതയാം അന്ധകാരം
നിറഞ്ഞോരെൻ മനതാരിൽ
നീ അറിവിൻ തിരിവെട്ടം
തെളിച്ചു നയിക്കുന്നു...

ഈ മർത്യശരീരത്തിൽ
ജീവൻ നിലനിൽക്കും നാൾ
വരെയും എൻ ഗുരുവേ
മറക്കില്ലൊരിക്കലും ഞാൻ...

     എൻ ഗുരുവേ... എൻ ഗുരുവേ...
     എൻ മനസ്സിൻ പൊൻനിറമേ...

 

ജെബിൻ ജോൺ സാമുവേൽ
{{{ക്ലാസ്സ്}}} ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, കുന്നം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത