സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്ലാസ് മുറികൾ
നവീകരിച്ച 20 ക്ലാസ് മുറികളാണ് ഉള്ളത്. യുപി , എച് എസ് എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതിൽ 10 ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യം നിലനിൽക്കുന്നു . പ്രൊജക്ടർ,സ്പീക്കർ ലാപ്ടോപ്പ് എന്നിവ ഈ ക്ളസ്സുകളിൽ പ്രധാനം ചെയ്യുന്നുണ്ട്.
കമ്പ്യൂട്ടർ ലാബ്
നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിൽ ഉണ്ട്. യുപി , എച് എസ് എന്നിവയ്ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. കൂടാതെ ATL LAB പ്രവർത്തിക്കുന്നു.
.
ലൈബ്രറി
സ്കൂളിന്റെ പ്രത്യേകതകളിൽ ഒന്നാണ് ലൈബ്രറി .ഏകദേശം 2000 ത്തിൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് ആഴചയിൽ ഒരു ദിവസം ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.
സയൻസ് ലാബ്
കുട്ടികളിലെ സയൻസ് അഭിരുചികൾ മനസ്സിലാക്കുന്നതിനും വളർത്തുന്നതിനുമായി സയൻസ് ലാബ് പ്രധാനം ചെയ്യുന്നുണ്ട്. ഭൗതിക ശാസ്ത്രം , രസതന്ത്രം , ബയോളജി എന്നിവയും കുട്ടികൾക്ക് ക്ലാസ്സു്കൾ ഇതിൽ നടത്തുന്നു.
ഇൻഡോർ സ്റ്റേഡിയം
എടത്വ പള്ളിയുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെ സ്കൂളിന്റെ മുഖം മാറ്റിയെഴുതിയ പ്രവർത്തനമായിരുന്നു ഇൻഡോർ സ്റ്റേഡിയം . ഒന്നര വര്ഷം കൊണ്ട് ഒരു കോടിക്ക് മുകളിലുള്ള ഈ സ്റ്റേഡിയം ഭാവിയിൽ മികച്ച കായിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ കഴിയും വിധം ആക്കി തീർക്കും.
സ്കൂൾ ബസ്
സ്കൂളിന്റെ ചിരകാല മോഹങ്ങളിൽ ഒന്നായിരുന്നു സ്കൂൾ ബസ്. ഇത് സാക്ഷാത്കരിക്കാൻ അധ്യാപകരുടെ സഹായം പ്രയോജനപ്പെട്ടു .