ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/അക്ഷരവൃക്ഷം/അമ്മ
അമ്മ
അതിരാവിലെ സൂര്യൻ മലകൾക്കു മുകളിലൂടെ തലപൊക്കുവാൻ തുടങ്ങി. പ്രഭാതത്തെ വരവേൽക്കുവാൻ രാവിലെ പുവൻ കോഴിയുടെ പാട്ട് തുടങ്ങി. അപ്പോഴാണ് കിട്ടുവിന്റെ അമ്മ സുമതിയുടെ വിളി. അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു അടുക്കളയിൽ പോയി ഒരു ഗ്ലാസ് ചായ എടുത്ത് വീടിന്റെ ഉമ്മറത്ത് പോയി പുതിയൊരു പ്രഭാതത്തിലേക്ക് എടുത്തു ചാടുന്ന സൂര്യനെ നോക്കിയിരിക്കുന്നു. പറമ്പിലെ തൊട്ടാവാടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീണുകൊണ്ടേയിരുന്നു. പാതിരാമഴയിൽ കുളിച്ചുസുന്ദരിയായി നിൽക്കുന്ന പ്രകൃതിയെ നോക്കി കിട്ടു ചായ കുടിച്ചു . ചായ കുടിച്ച് കഴിഞ്ഞ് അവൻ അച്ഛന്റെ കൃഷിസ്ഥലത്ത് പോയി നനഞ്ഞ വരമ്പിൽ സൂര്യൻ വെയിൽ മെത്ത വിരിച്ചുകിടക്കുന്നു. വിളഞ്ഞ കതിരുകളിൽ വെയിൽ തലോടികൊണ്ടേയിരുന്നു. അവൻ വരമ്പിൽക്കൂടി നടന്നു . എങ്ങും ശാന്തം .എവിടെയും ചീവീടുകളുടെ മൂളൽ മാത്രം. അവൻ ആ വിശാലമായ വരമ്പിൽ കൂടി നടന്നു. നനഞ്ഞ പാതയ്ക്ക് നല്ല തണുപ്പുണ്ടായിരുന്നു. കുുയിലുകളുടെയും മറ്റും പാട്ട് അവനെ അവിടേക്ക് ആനയിക്കുന്നത് പോലെ തോന്നി. സൂര്യകാന്തികൾ പ്രണയത്തോടെ സൂര്യനെ നോക്കി നിൽക്കുന്നുണ്ട്. സമയം എട്ടിൽ നിന്ന് ഒൻപതിനെ ചുംബിക്കുവാൻ എത്തി. സൂര്യൻ രാവിലത്തെ വെയിലിന്റെ ഇളംചൂട് പകരുവാൻ തുടങ്ങി. ഇലകളിൽ നിന്നും മറ്റും വീഴുന്ന മഴത്തുള്ളികളിൽ സൂര്യന്റെ പ്രകാശം തിളങ്ങി. എട്ടുകാലിവലകൾ ഇളംകാറ്റിലാടി. അണ്ണാൻ കുഞ്ഞ് ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടിക്കളിക്കുന്നു.ഇതെല്ലാം കണ്ട്കൊണ്ട് കിട്ടു വീട്ടിലേക്ക് പോയി. കിട്ടു അവന്റെ സ്കൂളിലേക്ക് പോകുവാനുള്ള ഒരുക്കങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. കുളിച്ചു ഷർട്ടും പാന്റും തേച്ചുവച്ചു.അത് അണിഞ്ഞു. എന്നിട്ട് അടുക്കളയിലേക്ക് വിളിച്ചു.അമ്മേ...കഴിക്കാൻ താ....അവൻ വിളിച്ച് പറഞ്ഞു. ദാ വരുന്നു മോനേ.. ദോശയും ചമ്മന്തിയും ഒരു പ്ലേറ്റിൽ എടുത്തുകൊണ്ട് അവന്റെ അമ്മ വിളിച്ചുപറഞ്ഞു. കഴിച്ച് കഴിഞ്ഞ് കിട്ടു ക്ലോക്കിലേക്ക് നോക്കി.സമയം ഒൻപതര ആകുവാൻ പോകുന്നതേയുള്ളു. ഉണ്ണികൂടി വരട്ടേ അതുവരെ ഉമ്മറത്തിരിക്കാം. പ്രക്യതിയുടെ വശ്യസുന്ദരമായ സൗന്ദര്യത്തെ നോക്കി കിട്ടു ഉമ്മറത്തിരുന്നു. അധികം വൈകാതെ തന്നെ ഉണ്ണി വന്നു.കിട്ടു...വാ പോകണ്ടേ....?ഉണ്ണി ചോദിച്ചു...ആ ഞാൻ നിന്നെയും കാത്തിരിക്കുവായിരുന്നു. വാ...പോകാം കിട്ടു പറഞ്ഞു. അങ്ങനെ അവർ രണ്ടുപേരും കൂടി നാട്ടിലെ നനഞ്ഞ വരമ്പിൽ കൂടി,നാട്ടു പച്ചയെ ഉണർത്തുന്ന ഇടവഴികളിൽ കൂടി സ്കൂൂളിലേക്ക് നടന്നു. അവിടെയെത്തിയപ്പോഴേക്കും സ്കൂളിലെ ബെൽ മുഴങ്ങിക്കഴിഞ്ഞിരുന്നു. ടിങ്...ടിങ്...ടിങ്...അവർ അവരുടെ ക്ലാസ്സ് ലക്ഷ്യമാക്കി ഓടി .ഒരു വലിയ മുറി. മരം കൊണ്ട് ഉണ്ടാക്കിയ പന്ത്രണ്ട് ഡസ്ക്കും ബഞ്ചും. ഒരാൾക്ക് നടക്കുവാൻ പോന്ന വീതിയിൽ അത് രണ്ടായി ഭാഗിച്ച് നടുക്ക് കുുറച്ച് സ്ഥലം വിട്ടിരിക്കുന്നു. ഭിത്തികളിൽ കുുറേ എഴുത്തും വരകളുും ഒട്ടിച്ച് വെച്ചിരിക്കുന്നു. കിട്ടുവും ഉണ്ണിയും നാലാമത്തെ ബഞ്ച് ലക്ഷ്യമാക്കി നടന്നു. അവിടെ ബാഗ് ഇരുവരും വച്ചു. എന്നിട്ട് ക്ലാസ്സിന്റെ പുറത്തേക്കിറങ്ങി. അപ്പോഴേക്കും ക്ലാസ്സ് അദ്ധ്യാപികയായ പൗർണ്ണമി ടീച്ചർ വന്നിരുന്നു. ..എങ്ങോട്ടാ രണ്ട്പേരും ടീച്ചർ ഗൗരവത്തോടെ ചോദിച്ചു. ടോയ് ലറ്റ് വരെ പോകുവാ ടീച്ചർ അവർ പറഞ്ഞു...ശരി.. വാ...വാ... കിട്ടു ചെറിയ ശബ്ദത്തിൽ പറഞ്ഞു. അവർ ക്ലാസ്സിലെത്തി സീറ്റിൽ കയറി ഇരുന്നു ടീച്ചർ ഹാജർ വിളിച്ചു കഴിഞ്ഞു പഠിപ്പിക്കാൻ തുടങ്ങുകയാണ്. പെട്ടെന്ന് കിട്ടുവിന് എന്തോ നെഞ്ച് വേദന പോലെ തോന്നി. മൂക്കിൽ നിന്ന് ചോര വാർന്നൊഴുകുുവാൻ തുടങ്ങി. കിട്ടു ബോധം കെട്ട് വീണു. ഉണ്ണിയും എല്ലാവരും കിട്ടുവിന്റെ അടുക്കലേക്ക് ഓടിയെത്തി. ടീച്ചർ ഓടിപ്പോയി ഓഫീസിൽ നിന്ന് അഘിലേഷ് സാറിനെ വിളിച്ചു കൊണ്ട് വന്നു. അഘിലേഷ് സാർ കിട്ടുവിനെ വാരിയെടുത്ത് കാറിൽ കയറ്റി . ജനറൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടി കുുതിച്ചു. ഹോസ്പിറ്റലെത്തി സിസ്റ്റർമാർ ഓടിവന്ന് അവനെ എടുത്ത് ഐ.സി.യു വിൽ കയറ്റി. ഡോക്ടറും സിസ്റ്റർമാരുമെല്ലാം മാറി മാറി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഐ.സി.യുവിൽ നിന്ന് ഡോക്ടർ പുറത്തേക്ക് ഇറങ്ങി. സാർ ചോദിച്ചു ഡോക്ടർ കിട്ടുവിന് എങ്ങനെയുണ്ട്? ഡോക്ടർ പറഞ്ഞു...അയാം സോറി. കിട്ടുവിന്റെ ഒരു കിഡ്ണി ഡാമേജിലാണ്. ബട്ട് ഹൗ എന്ന് എനിക്കറിയില്ല. ഡോക്ടർ പറഞ്ഞു അവന്റെ കൗൺ ഡൗൺ തുടങ്ങിക്കഴിഞ്ഞു .ഇനി അവൻ രക്ഷപ്പെടാൻ എന്തെങ്കിലും മിറാക്കിൾ സംഭവിക്കണം. അദ്ദേഹത്തിന്റെ കണ്ണുുകൾ നിറഞ്ഞു .അദ്ദേഹം അവന്റെ മാതാപിതാക്കളെ വിളിച്ചുപറഞ്ഞു .അവർ ആശുപത്രിയിൽ എത്തി .അവന്റെ അമ്മ ഐ.സി.യുവിൽ വാതിൽക്കൽ നിന്ന് അവനെ ഓർത്ത് കരഞ്ഞു. കിട്ടുവിനെ ഐ.സി.യുവിൽ നിന്ന് റൂമിലേക്ക് പ്രവേശിപ്പിക്കാൻ പോവുകയാണ്.കരഞ്ഞുകലങ്ങിയ കണ്ണുുകളുമായി എല്ലാരും അവനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.വീൽചെയറിൽ അവനെ റൂമിലേക്ക് കൊണ്ടു പോയി. റൂമെത്തി വീൽചെയറിൽ നിന്ന് അവനെയെടുത്ത് ബഡ്ഡിൽ കിടത്തി എല്ലാവരും നിറഞ്ഞ കണ്ണുകളോടെ കിട്ടുവിനെ നോക്കുകയാണ് സമയം മൂന്നിൽ നിന്ന് നാലിലേക്ക് എടുത്ത്ചാടുവാൻ പോകുുന്നു. കിട്ടു ചായ കുുടിക്കുകയാണ്. പെട്ടെന്ന് ഒരു സിസ്റ്റർ അവന്റെ റൂമിലേക്ക് വന്നിട്ട് പറഞ്ഞു, കിട്ടുവിന്റെ മാതാപിതാക്കളെ ഡോക്ടർ വിളിക്കുന്നു. അവർ ഡോകടറുടെ റൂമിലേക്ക് ചെന്നു. ഡോകടർ അവരെ റൂമിലേക്ക് കയറ്റി ഇരുത്തി . എന്നിട്ട് പറഞ്ഞു...ലുക്ക് കിട്ടുവിന്റെ രണ്ടാമത്തെ കിഡ്ണിയും ഫേല്യർ ആവുകയാണ് .ഉടനെ എന്തെങ്കിലും വഴി കണ്ടെത്തണം. കിട്ടുവിന്റെ ബ്ലഡ് എബി നെഗറ്റിവ് ആണ്. ആ ഗ്രൂപ്പുള്ള ഒരു കിഡ്ണിയുണ്ടെങ്കിൽ മാത്രമേ .... അവർ എഴുന്നേറ്റു അവരുടെ മനസ്സിൽ എന്തോ കല്ല് വീഴുന്നത് പോലെ തോന്നി. അവർ ഇറങ്ങി എന്നിട്ട് അന്വേഷണം തുടങ്ങി. കണ്ടയിടത്താകെ ആളുകളെ തേടി. പെട്ടന്ന് അവന്റെ അമ്മയ്ക്ക് മനസ്സിൽ കത്തി. അമ്മ പറഞ്ഞു ചേട്ടാ എന്റെ കൂടെ ലബോറട്ടറി വരെ ഒന്ന് വരുമോ അവർ ലബോറട്ടറി എത്തി. അമ്മ സുമതിയുടെ ബ്ലഡ് ചെക് ചെയ്തുു.അവരുടെയും കിട്ടുവിന്റെയും ബ്ലഡ് ഒരേ ഗ്രൂപ്പ് തന്നെയാണ്. അവർ ഡോക്ടറുടെയടുത്തേക്ക് ഓടിച്ചെന്നു. എന്നിട്ട് പറഞ്ഞു ഡോക്ടർ സർജറിക്ക് ആൾ റെഡിയാണ് .ഗുഡ് ആരാണ് ? ഞാൻ തന്നെ. അവന്റെ അമ്മ പറഞ്ഞു അങ്ങനെ സർജറി വിജയിച്ചു. കിട്ടു പുതിയൊരു ജീവിതത്തിലേക്ക് വന്നു. കിട്ടു കണ്ണ് തുറന്നു നോക്കി അടുത്ത് ഡോക്ടർ നിൽക്കുന്നുണ്ട് . കിട്ടു നിനക്ക് പുതിയൊരു ജീവിതം നിന്റെ അമ്മ നൽകിയിരിക്കുന്നു. ഡോക്ടർ പറഞ്ഞു കിട്ടു അവന്റെ അമ്മയെ നോക്കി അവൻ കിടക്കുന്ന കട്ടിലിന്റെ തൊട്ടുച്ചേർന്ന് കിടക്കുന്ന കട്ടിലിൽ അമ്മ കിടക്കുകയാണ് .അവൻ അമ്മയുടെ കൈകളിൽ പിടിച്ചു .അവന്റെ കണ്ണുുകൾ നിറഞ്ഞു. അവൻ മനസ്സിൽ പറഞ്ഞു "അമ്മയ്ക്ക് പകരം അമ്മ മാത്രം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ