പോരാടിടാം നമുക്കിനിയൊരു ദുരന്തത്തെ..
പ്രതിരോധ മാർഗ്ഗത്തിലൂടെ..
ഒഴിവാക്കിടാമിന്നു ഹസ്തദാനങ്ങൾ
ഒഴിവാക്കിടാം ബന്ധുമിത്രങ്ങളെ...
അതിജീവിച്ചീടാമീ മഹാമാരിയെ
പോരാടുവാൻ സമയമായ് കൂട്ടരേ
അകന്നിരിക്കാം നമുക്കിനിയുള്ള നാളുകൾ
ഈ മഹാമാരിയെ തടഞ്ഞീടുവാൻ...
ഉണർന്നിരിക്കുന്ന മാലാഖമാർക്കിന്നു
ഒരായിരം കൂപ്പുകൈകൾ മാത്രം...
ജാതിമതവർഗ്ഗ
വ്യത്യാസങ്ങളില്ലാതെ
തടുത്തുനിർത്താമീ
മഹാമാരിയെ....
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
നല്ലൊരു നാളേയ്ക്കുവേണ്ടി....