കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/നാലാം പോരാട്ടം

നാലാം പോരാട്ടം      

ഈ അവസരം നാം പോരാടിക്കൊണ്ടിരിക്കുന്നത് നാലാം മഹാമാരിയെ.... ആദ്യം മഴക്കാലത്തെ ആസ്പദമാക്കി കോളറ എന്ന മഹാമാരിയുടെ വരവ് 1940കളിലായിരുന്നു .പിന്നീട് മലമ്പനിയുടെ വരവായിരുന്നു അത് ഏകദേശം 1940 ന്റെയും 1950 ൻ്റെയും ഇടയിലായിരുന്നു . പിന്നീട് 1950 ന്റെ അവസാന കാലഘട്ടത്തിൽ ആയിരുന്നു വസൂരിയുടെ വരവ് .പിന്നെ ഒരു നീണ്ട കാലയളവിന് ശേഷമാണ് കൊറോണയുടെ വരവ് .അതിനിടെ നിപ്പ എന്ന മാരി വന്നെങ്കിലും അത് ഒരു ജില്ലയെ മാത്രം ആസ്പദമാക്കിയായിരുന്നല്ലൊ. മഹാമാരികളുടെ ഒരു കണക്കിൽ ഈ ചെറിയൊരു കാലയളവിൽ നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് കൊറോണ നാലാമത്തെ മഹാമാരിയാ യാണ്.

പക്ഷെ നാം പറഞ്ഞ എല്ലാ മഹാമാരികളും ഒരു ചെറിയ പ്രദേശത്തെ അല്ലെങ്കിൽ ഒരു നാടിനെ മാത്രം ആസ്പദമാക്കിയായിരുന്നു അവയുടെ വരവ്. പക്ഷെ കൊറോണ വൈറസ് അതായത് കോവിഡ് 19 ഒരു ജില്ലയിൽ അല്ലെങ്കിൽ ഒരു നാട്ടിൽ അല്ലെങ്കിൽ ഒരു രാജ്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. ലോകമെമ്പാടും പടർന്ന് പന്തലിച്ചിരിക്കുന്ന ഒരു വയറ സാണ് കൊറോണ അഥവാ കോവിഡ് 19. പകർച്ച വളരെ കൂടുതലാണെങ്കിലും മരണസാധ്യത വളരെ കുറവാണ് ഈ വയറസിന് .അത്യാവശ്യം പ്രതിരോദശേഷി ഉള്ള ഒരു വ്യക്തിക്ക് വളരെ പെട്ടെന്ന് ഭേദമാകുന്ന ഒരു രോഗമാണിത് രോഗികളേക്കാൾ രോഗമുക്തി നേടിയവരാണ് കൂടുതലും . പ്രതിരോധശേഷി ഉള്ള ഒരാൾക്ക് ഈ വൈറസിൽ നിന്നല്ല മറ്റേതൊരു രോഗത്തിൽ നിന്നും പെട്ടെന്ന് മുക്തി നേടാൻ വേണ്ടി സാധ്യമാണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ പല ഭക്ഷ്യവസ്തുക്കളും പല ഭക്ഷണ രീതികളും പല വ്യായാമങ്ങളും നമ്മെ സഹായിക്കും. പിഞ്ചുകുഞ്ഞുങ്ങൾക്കും വയസ്സായവർക്കും പ്രതിരോധശേഷി വളരെ കുറ വായിരിക്കും. അതു കൊണ്ടാണ് അവരോട് കൂടുതൽ ശ്രദ്ധ കൈവരിക്കാൻ ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്. പ്രതിരോധശേഷി വളരെ കുറവായവർക്ക് ഇതുപോപ്പുള്ള രോഗങ്ങൾ പെട്ടെന്ന് പിടിപെടുകയും പെട്ടെന്നന്നും മാറാത്ത ഒരു അവസ്ഥയിലേക്ക് മാറുകപ്പും ചെയ്യും. ഇതുപോലുള്ള അവസരങ്ങളിൽ പ്രതിരോധശേഷി എന്നുള്ളത് മനുഷ്യ ശരീരത്തിന് വളരെ അത്യാവശ്യമായത് തന്നെയാണ്. മനുഷ്യ ശരീരത്തിലെ ജലാംശം പ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. പ്രതിരോധശേഷി യോടൊപ്പം തന്നെ വ്യക്തി ശുചിത്വവും വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നു തന്നെയാണ് ഒരു വ്യക്തിക്ക് അവനെവിടെയാണെങ്കിലും അവന് അത്യാവശ്യമാണ് വ്യക്തി ശുചിത്വം ഏതൊരാളും ഏതൊരവസരത്തിലും ശ്രദ്ധാലുവാകേണ്ട ഒരു കാര്യമാണ് അവൻ നിലകൊള്ളുന്ന സ്ഥലവും അവന്റെ ശരീരവും അവന്റെ മനസ്സും ശുചീകരിച്ചതായിരിക്കണം വ്യക്തി ശുചിത്വത്തോടൊപ്പം നമുക്ക് വളരെ പ്രധാനം തന്നെയാണ് പരിസ്ഥിതി ശുചിത്വവും നമ്മുടെ പരിസ്ഥിതിയെ നാം സ്നേഹിക്കണം അതുപോലെ തന്നെ അതിനെ എന്നും ശുചീകരിക്കണം എല്ലാ സ്ഥലങ്ങളിലും നമുക്ക് ശുചിത്യം ആവശ്യമാണ് അതും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതാണ് പരിസ്ഥിതി ശുചിത്വം ഉൾപ്പെടെയുള്ള ഒരു പാട് ശുചിത്വ മേഘലകളെ കുറിച്ച് നമുക്കറിയാം ഒരു പാട് കാര്യങ്ങളിൽ ശുചിത്വം ഒരത്യാവശ്യ ഘടകമാണെന്നുള്ളതും നമുക്കറിയാം പരിസ്ഥിതിയോട് മനുഷ്യൻ്റെ പെരുമാറ്റം വളരെ ക്രൂരമായതാണ്. നാം എങ്ങനെ പരിസ്ഥിതിയോടു പെരുമാറുന്നു അതേ രീതിയി ലാ ണ് പരിസ്ഥിതി നമ്മോട് പെരുമാറുന്നത് . മനുഷ്യാ നിൻ്റെ ഓരോ വികസന പ്രവർ ത്തനങ്ങളും നന്തൻ്റെ പ്രകൃതിയെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് നീ പിന്തിച്ചിട്ടുണ്ടോ. മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒന്നിനേയല്ല വികസനം വികസനം എന്ന് വിളിക്കുന്നത് . ഓരോ ജീവജാലങ്ങളും പരിസ്ഥിതിയുടെ ഭാഗമാണ്. മനുഷ്യാ നീ പ്രകൃതിയോടു കാണിച്ച ഓരോന്നിനും ഉള്ള പ്രകൃതിയുടെ തിരിച്ചടിയാണ് ഓരോ മഹാമാരികളും ഓരോ പ്രകൃതിദുരന്തങ്ങളും. നാം പരിസ്ഥിതിയോട് കാണിക്കുന്ന സ്നേഹവും അതിനോടുള്ള ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പെട്ടതാണ് പരിസ്ഥിതിയെ നാം ശുചീകരിക്കണം പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഓരോ ഭക്ഷ്യവസ്തുക്കളും ഓരോ ഭക്ഷണ രീതികളും ഓരോ വ്യായാമങ്ങളും ഓരോ ശുചിത്വ പ്രവർത്തനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽപ്പെട്ടതാണ്.

റിഫ
8 F കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം