പേമാരി ഒന്നു വന്ന നാളിൽ
പ്രളയം കലി തുള്ളിയാടിയപ്പോൾ ജാതിയുമില്ല മതവുമില്ല
പ്രാണനു വേണ്ടി യാചിച്ചു ഞങ്ങൾ
മത ചിന്തകൾ മാഞ്ഞു മനസ്സിൽ
ജീവൻ കിട്ടിയാൽ മതിയെന്ന് ആശിച്ചു
ജാതി തൻ ചിന്തകൾ പാടെ മാഞ്ഞു പോയി
പ്രാണനായ് കേണു ഞങ്ങൾ
പ്രളയം കഴിഞ്ഞു പലതും മറന്നു
ജാതി തൻ ചിന്തകൾ മുളപൊട്ടി ഉണർന്നു
മത വിദ്വേഷങ്ങൾ താണ്ഡവമാടി
പാഠം പഠിക്കാത്ത മാനവ ജന്മങ്ങൾ
കാലം കലിതുള്ളിയാടിയോപ്പോൾ
കാലിന്റെ വിളിയുമായെത്തി നിപ്പ
കൈകോർത്തു നിന്നു മനവും മനുഷ്യനും
നിപ്പയേയും തുരത്തിയോടിച്ചു
കാലമേറെ കഴിഞ്ഞില്ല
വീണ്ടുമൊരു മഹാമാരി
കൊറോണയെന്ന മഹാമാരി
ഭീതിപരത്തുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
കൊറോണയേയും നമുക്ക് തുരത്തി ഓടിക്കാം.......