കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/നന്മയുള്ള മലയാളികൾ

   നന്മയുള്ള മലയാളികൾ  


മാവേലി നാടുവാണൊരു കാലം പോലെ,
ഈ കൊറോണക്കു മാനുഷരെല്ലാം ഒന്നുപോലെ..

രാഷ്ട്രീയമില്ല, കൊലയുമില്ല
റോഡീലപകടം തീരെയില്ല
ആഘോഷമില്ല... ആരവമില്ല
ആചാരമാവട്ടേ ഒട്ടുമേയില്ല.....
മദ്യപന്മാർക്കൊട്ടു മദ്യവുമില്ല.,
വീട്ടിലെ സ്ത്രീകൾക്കിതാശ്വാസമായി..
വാർത്തയിൽ പീഡനം കേൾക്കാനുമില്ലാ....

ടിവികൾക്കാട്ടെ വിശ്രമവുമില്ല,
പോലീസുകാർക്ക് ഉറക്കവുമില്ല,
ഡ്രോണുകളാട്ടെ പറന്നു കളിക്കുന്നു...
കേൾക്കുക മാനവാ, ഒന്നു കാതോർക്കു.....
ആതുരരംഗത്തെസ്സേവകർക്കേകിടാം നന്ദി തൻ പൂവുകൾ

ഭയപ്പെടല്ലേ.. ജാഗ്രതയോടെതിർത്തു നിൽക്കാം.,
എതിർത്തുന്നിൽക്കാം കൊറോണയെ
നല്ലൊരു നാളെക്കായ്
എതിർത്തു നിന്നു ജയിച്ചു പോകാം

 

വിഷ്ണു മനോജ്
7 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത