കൊറോണ

എന്തെല്ലാം പ്രതീക്ഷകളോടെയാണ് ഞാൻ എന്റെ വേനലവധിയെ കാത്തിരുന്നത് 'എന്റെ കൂട്ടുകാരൊടെത്ത് വയലുകളിലും പാടത്തും മതിമറന്ന് ആർത്തുല്ലസിച്ച് കളിക്കേണ്ട വേനലവധി നി ഇല്ലാതാക്കി എന്റെ സൈക്കൾ സവാരിയും പോയി പടിഞ്ഞാറൻ ചക്രവാളത്തിലെ അസ്തമയ സൂര്യന്റെ കിരണങ്ങൾ കണ്ട് ഞാൻ എത്ര സന്തോഷിച്ചിരുന്നു അച്ചനും കൂട്ടുകാരുമായുള്ള എന്റെ വിനോദയാത്രകൾ അതും പോയി കൊറൊണ എന്ന മഹാമാരിയെ അറിയാതെ എന്റെ കൊന്ന പൂക്കൾ ഇപ്പൊഴും എത്ര ഭംഗിയായി പൂത്തുനിൽക്കുന്നു എന്റെ വിഷുപുലരിയും കൈനിട്ടവും എന്റ വിഷു കോടിയും നി കൊണ്ടുപോയി ലഷ്മണ രേഖയ്ക്കുള്ളിൽ എന്റെ സന്തോഷങ്ങൾ വാടി കരിഞ്ഞ് പോയി കൊറോണ ഞങ്ങൾ നിന്നോട് എന്ത് ചെയ്തു കൊറോണ നി ഞങ്ങളെ ഇപ്പഴും പേടി പെടുത്തുന്നു പ്രതിരോധത്തിന്റെ കാവലാളായി കൊറോണ നീ തോറ്റ് മടങ്ങും ഞങ്ങൾ അതിജീവിക്കും കൊന്ന പൂവിന്റെ നിറവും ഐശ്വര്യവും തിരികെ വരും പ്രതിക്ഷയോടെ ഞാൻ എന്റെ സന്തോഷങ്ങളെ കാത്തിരിക്കുന്നു.

പാർവൺ.ടി.വി
4 കതിരൂർ ഈസ്റ്റ് യു.പി.എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം