കാത്തിരിക്കുന്നു ഞാനാ നല്ല നാളിൻ
ആഗമനത്തിനായ് മൂകമായ്
ആശ്ചര്യമില്ലാതെ
അങ്കലാപ്പില്ലാതെ
കാത്തിരിക്കുന്നൂ ഞാനേകയായ്
കുന്നും മലകളും പാടങ്ങളുമുള്ള ഒരു കൊച്ചു ഗ്രാമമാണെൻ ഗ്രാമം
മകരമാസത്തിൽ മഞ്ഞിൽ വിരിയുന്ന പൂക്കളെ കാണുവാൻ എന്തു ഭംഗി
കലപില ശബ്ദമുണ്ടാക്കിയുണർത്തുന്ന കിളികളെ കാണുവാൻ എന്തു ഭംഗി
വിദ്യാലയങ്ങൾക്ക് അവധിയായാൽ കുട്ടികൾ
തെരുവിൽ നിnഞ്ഞിടുന്നു
ബാലികാ ബാലൻമാർ ഒന്നായ് നിറഞ്ഞു
ഗ്രാമത്തിൻ ഐശ്വര്യ ദീപം പോലെ
കാത്തിരിക്കുന്നു ഞാനാ നല്ല
നാളിനാഗമനത്തിനായ്........