കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/നമുക്ക് ചെയ്യാവുന്ന പ്രദിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ചെയ്യാൻ കഴിയുന്നത്

മനുഷ്യർ പാലിക്കേണ്ട നിരവധി ആരോഗ്യകാര്യങ്ങളുണ്ട്. വ്യക്‌തിശുചിത്വത്തിലൂടെയും,പരിസ്ഥിതിശുചിത്വത്തിലൂടെയും പകർച്ചവ്യാധികളെ ഒഴിവാക്കാൻ സാധിക്കുന്നു.ബാക്ടീരിയ,വൈറസ് തുടങ്ങിയ സൂഷ്മജീവികളും,വിഷമുള്ളതും,ഇല്ലാത്തതുമായ വസ്തുക്കളും ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ ശരീരത്തിലുണ്ടാവുന്ന സജ്ജീകരണമാണ് രോഗപ്രതിരോധശേഷി.

വ്യക്തിശുചിത്വം എന്നാൽ പൊതുസ്ഥലസമ്പർക്കത്തിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ചുമക്കുമ്പോഴും,തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്‌ക്കുക .ഇതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ സഹായിക്കുന്നു.രണ്ട് നേരവും കുളിക്കുക.മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക, യാത്രകൾ ഒഴിവാക്കുക.

ജീവൻ നിലനിർത്തുന്നതിന് വേണ്ടി സഹായിക്കുന്ന വളരെ അമൂല്യമായ പ്രകൃതിവിഭവമാണ് ജലം. ഇത് നമ്മൾ സംരക്ഷിക്കേണ്ടതാണ്. രോഗങ്ങളെ പ്രതിരോധിക്കുവാൻ ആശുപത്രികളിൽ മുൻകരുതൽ വാക്സിനുകൾ ഉണ്ടാവാറുണ്ട് . ആരോഗ്യമന്ത്രാലയത്തിന്റെ വാക്സിൻമരുന്നുകൾ എല്ലാവരും പ്രയോജനപ്പെടുത്തുക . ഇതിലൂടെ രോഗങ്ങൾ വരുന്നത് നമുക്ക് തടയാനാകും .വ്യക്തിശുചിത്വത്തിലൂടെയും, രോഗപ്രധിരോഗവാക്സിനുകളിലൂടെയും രോഗങ്ങളെ നമുക്ക് ഇല്ലായ്മ ചെയ്യാം ....

നിഖിൽ സി
6 ബി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം