ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ബന്ധങ്ങൾ പുതുക്കാം;ഒരു കത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
ബന്ധങ്ങൾ പുതുക്കാം;ഒരു കത്തിലൂടെ

പ്രിയപ്പെട്ട എൻ്റെ കൂട്ടുകാരന്,

         സുഖം തന്നെയല്ലേ.അതോ വീട്ടിൽ കുത്തിയിരുന്ന് മുഷിഞ്ഞോ?  
                
         എന്നാലും ഈ വേനലവധിക്കാലത്ത് ഒരു പാട് കാര്യങ്ങളുണ്ടല്ലോ ചെയ്ത് തീർക്കാൻ. ഈ കൊടും ചൂട് വളരെ അസഹ്യമാണ്. ഒന്നും പോരാഞ്ഞിട്ട് അതിൻ്റെ കൂടെ മനുഷ്യ ജീവനെ കൊന്നു തീർക്കുവാനായി കോവിഡ്-19 എന്ന മഹാമാരിയും. ഒരു സൂക്ഷ്മാണു വിൻ്റെ മുമ്പിൽ നാമൊക്കെ എത്ര നിസ്സഹായരാണ് അല്ലേ. വൻകിട രാജ്യങ്ങൾ പോലും ഈ മഹാമാരിയുടെ മുമ്പിൽ പകച്ചു നിൽക്കുന്ന കാഴ്ച എത്ര ഭയാനകമാണല്ലേ. ഭയാശങ്കകൾക്കു നടുവിലും ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മുടെ നാട് കൈക്കൊണ്ട മുൻകരുതലും പഴുതടച്ച പ്രവർത്തനങ്ങളും ആരോഗ്യരംഗത്തെ പ്രവർത്തകരുടെ സമർപ്പണവുമാണ് ആശ്വാസം നൽകുന്ന കാര്യം.        
         വീട്ടിലിരുന്ന് മുഷിഞ്ഞ നിന്നെ ഓർമ്മിപ്പിക്കാനുള്ളത് അൽപ്പം പ്രയാസമാണെങ്കിലും ഭരണകൂടവും ആരോഗ്യമേഖലയിലെ വിദഗ്ദരും നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നാണ്. അതിലൂടെയല്ലാത്തെ ഈ രോഗത്തിൻ്റെ വ്യാപനത്തെ ചെറുത്തു തോൽപ്പിക്കാനാവില്ല. എൻ്റെ കാര്യം നോക്കൂ. ഞാനിപ്പോൾ എൻ്റെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ മാറ്റിവെച്ച്  ഈ രോഗത്തെ തുരത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ്. "അണ്ണാറക്കണ്ണനും തന്നാലായത്" എന്ന പഴമൊഴിയെ നമുക്ക് പ്രാവർത്തികമാക്കാം. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും നിയമപാലകരുമൊക്കെ എത്ര ആത്മാർത്ഥമായിട്ടാണ് നമ്മുടെ സുരക്ഷയെ മുൻനിർത്തി രാപ്പകൽ ഭേദമില്ലാതെ ഓടി നടന്നു പ്രവർത്തിക്കുന്നത്. അവരുടെ നിശ്ചയദാർഡ്യവും ആത്മാർത്ഥതയും ഈ പ്രതിസന്ധിയെ നാം അതിജീവിക്കും എന്ന ആത്മവിശ്വാസം പകർന്നു തരുന്നു.                
          ഇനിയും ദീർഘിപ്പിക്കുന്നില്ല. " വീട്ടിലിരിക്കൂ സുരക്ഷിതരാകൂ" എന്ന പരമപ്രധാനമായ കാര്യത്തെ ഒന്നു കൂടെ ഓർമിപ്പിച്ച് കത്ത് ചുരുക്കുന്നു.         
                 
                           വീണ്ടും കാണാമെന്ന പ്രതീക്ഷയോടും പ്രാർത്ഥനയോടും കൂടി,                            


ശരത്ചന്ദ്ര ബോസ്
8A ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം