ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ
ഗോ കൊറോണ ഗോ
ഗോ കൊറോണ ഗോ, ഗോ കൊറോണ ഗോ... ഉച്ചത്തിലുള്ള മുദ്യാവാക്യം കേട്ടാണ് അപ്പു എണീറ്റത്. പരിചയമുള്ള ശബ്ദങ്ങൾ. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ നന്ദുവും, കുട്ടാപ്പിയും, നിരഞ്ജനും, അങ്ങനെ നാലഞ്ചു പേർ. കയ്യിൽ ബാറ്റും ബോളും. ക്ലോക്കിൽ മണി 10 അടിച്ചു. അവധിക്കാലം നീട്ടിത്തന്നതിനു കൊറോണക്ക് നന്ദി പറഞ്ഞു കൊണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി, അവരോടൊപ്പം കളിക്കാൻ. അപ്പോൾ അതാ അച്ഛന്റെ ചോദ്യം, 'നീ എങ്ങോട്ടാ അപ്പു ഈ പോകുന്നത്? 'ഞാൻ അവരോടൊപ്പം കളിക്കാൻ പോവാണ്. പാടില്ല അപ്പു, കൂട്ടം കൂടാനൊന്നും പാടില്ല, കൊറോണയാണ്. എല്ലാം അച്ഛൻ പറഞ്ഞു തന്നതല്ലേ,പോവരുത്ട്ടോ, അതും പറഞ്ഞു തലയിൽ തലോടിക്കൊണ്ട് അച്ഛൻ അപ്പുറത്തേക്ക് പോയി. കൂട്ടുകാർ ദൂരെ നിന്ന് കളിക്കുന്നത് നോക്കികൊണ്ട് അപ്പു ഒരു ദീർഘനിശ്വാസത്തോടെ സ്വയം പറഞ്ഞു,' ആരാണോ ഈ കോറോണയൊക്കെ കണ്ടുപിടിച്ചത്? ഇതിലും ഭേദം രണ്ടു മാസത്തെ വെക്കേഷൻ ആയിരുന്നു. "ഗോ കൊറോണ ഗോ, ഗോ കൊറോണ ഗോ "......
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |