ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


കേരളത്തിൽ ഒരു മഴക്കാലം കൂടി വരാൻ പോകുന്നു .കുറച്ചു വർഷങ്ങളായി മലയാളികൾ ഭയത്തോടെയാണ് മഴക്കാലത്തെ കാണുന്നത് .എലിപ്പനി ,പന്നിപ്പനി ,ഡെങ്കിപ്പനി ,നിപ്പ അങ്ങനെ പലതരം പനികൾ .ഇപ്പോൾ ലോകത്തെ മുഴുവൻ സാമ്പത്തികമായും ,സാമൂഹികമായും ആകപ്പാടെ തകർത്തുകൊണ്ട് കൊറോണ എന്ന വൈറസും .എന്നാൽ ഒന്നിച്ചുള്ള കൂട്ടായ്മയിലൂടെയും ശക്തമായ രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെയും നമുക്ക് ഈ മഹാമാരികളെയെല്ലാം തുരത്താവുന്നതേയുള്ളൂ .മാലിന്യങ്ങൾ കുന്നുകൂടാതെ നീക്കം ചെയ്യുക ,വീടും പരിസരങ്ങളും വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക ,സാമൂഹിക അകലം പാലിക്കുക ,വീടിനു പുറത്തു പോകുമ്പോൾ മുഖാവരണം ധരിക്കുക,വീട്ടിൽ വന്നതിനു ശേഷം സോപ്പോ,സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയായി കഴുകുക ,പോഷകാഹാരങ്ങൾ കഴിക്കുക തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ നമുക്ക് ചെയ്യാം .പ്രതിരോധ മരുന്നുകൾ കഴിച്ചും ധാരാളം വെള്ളം കുടിച്ചും ചില പകർച്ചവ്യാധികളെ പ്രതിരോധിക്കുവാൻ നമുക്ക് കഴിയും.സർക്കാർ നൽകുന്ന പ്രതിരോധ മുന്നറിയിപ്പുകൾ പാലിച്ചും നമുക്ക് ഈ പകർച്ചവ്യാധികളെ ഒറ്റകെട്ടായി പ്രതിരോധിക്കുവാൻ സാധിക്കും.

സഞ്ജയ് സന്തോഷ്
8 C ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം