മനുഷ്യനന്മയ്ക്കായ് പ്രകൃതിയൊരുക്കിടും
കാഴ്ചകളും സുന്ദരദൃശ്യങ്ങളും
എന്നാൽ ഇന്നത്തെ മനുഷ്യൻ
അവയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു
സ്വർഗ്ഗസമാനമായ ഭൂമിയെ
ഇന്ന് നാം നരകമാക്കുന്നു
എന്തിന് വേണ്ടി ഇത്
രക്ഷിയ്ക്കും നാം നമ്മുടെ
മാതാവിനെ ഈ ദുരിതത്തിൽ നിന്ന്
സഹോദരങ്ങൾനാം ഒന്നു ചേർന്ന്
ഈ ദുരിതത്തിൽ നിന്ന്
ഭൂമിയാവുന്ന അമ്മയെ സംരക്ഷിക്കാം
കൈകൾ കോർത്തുവരൂ
പുതുതലമുറയുടെ മക്കളെ...