സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ (പരിസ്ഥിതി).
പരിസ്ഥിതി
ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ജലമലിനീകരണം, ഖരമാലിന്യത്തിന്റെ നിർമാർജ്ജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ, ഭൂമി കുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷി ഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരൾച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്. ആഗോള കാലാവസ്ഥ വ്യതിയാനത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിലും കാലാവസ്ഥ വ്യതിയാനത്തിൽ കുറവ് വരുത്തുന്നതിന് വികസിത രാജ്യങ്ങൾ തിരഞ്ഞെടുത്ത ഒരു സംവിധാനമാണ് കാർബൺ ട്രേഡിംഗ്(Cap&Trade). കാർബൺഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള ഗ്രീൻ വാതകങ്ങൾ പുറംതള്ളുന്നതിന് ആഗോളതലത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യോട്ടോ പ്രോട്ടോക്കോളിനോട് (KYOTO PROTOCOL) കൂടി ഉണ്ടായ ഈ സംവിധാനം അതിവേഗത്തിൽ സാമ്പത്തിക വ്യവസായിക മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിൽ വിജയിച്ചു. അതോടൊപ്പം ആഗോളവൽക്കരണത്തിന്റെയും ഉദാരവത്ക്കണത്തിന്റെയും കൈ പിടിച്ച് ഇന്ത്യയെ പോലുള്ള വികസന രാജ്യങ്ങളിലെക്ക് പരിസ്ഥിതി സംരക്ഷണത്തിനുളള സാമ്പത്തിക സഹായത്തിന്റെ മുഖംമൂടി ധരിച്ച് ഇത് കടന്നെത്തി. കർഷകരുടെ കൃഷി ഭൂമി വനമാണെന്ന് അന്താരാഷ്ട്ര ഏജൻസികളെ തെറ്റിദ്ധരിപ്പിച്ച് കാർബൺ ഫണ്ട് കൈപ്പറ്റുകയും അത്തരം കൃഷിഭൂമികൾ വനമാക്കി മാറ്റുന്നതിന് ആസൂത്രിത ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. പരിസ്ഥിതിയിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക്ക് മലിനീകരണമെന്ന് പറയുന്നത്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുന്നു.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പ്രകൃതിയിൽ പടർന്നു പിടിക്കുന്നു. ഇവയെല്ലാം തടയാനുള്ള മാർഗം പരിസ്ഥിതി സംരക്ഷണമാണ്. നാളത്തെ തലമുറയുടെ നല്ലതിനായി നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടതും സ്നേഹിക്കേണ്ടതും അതിപ്രധാനമാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം