നിൻ രോദനം
കേൾപ്പു നാം
എത്ര പാപങ്ങൾ ഞങ്ങളീ
മാനവർ
നിന്നോട് ചെയ്തുപോയ്
സർവ്വം സഹയാം നീ, നിൻ
രുദ്രഭാവത്തിൽ
തിരിച്ചടിക്കുന്നുവോ?
അതിബലശാലിയാം
മാനവർ
ബുദ്ധികൊണ്ടടക്കി ഭരിച്ചതും
വെട്ടിപ്പിടിച്ചതും
വൃഥാവിലാകുന്നു.
പ്രളയത്താൽ മാനവർ തൻ
ചെയ്തികൾക്കുള്ള
പ്രതിഫലം നൽകി നീ........
ഇതാ വീണ്ടുമൊരു വ്യാധിയും
നൽകി നീ
പ്രകൃതിയാം മാതാവല്ലയോ
നീ
തൻ മക്കൾതൻ തെറ്റുകൾ
പൊറുക്കുകയില്ലേ?