എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പൂർവകാലം

Schoolwiki സംരംഭത്തിൽ നിന്ന്
പൂർവകാലം
ഓർക്കുന്നു ഞാനൊരു പൂർവകാലം
അമ്മ പറഞ്ഞു തന്ന കാലം
ഓർക്കുന്നു ഞാനൊരു പച്ചപ്പുമങ്ങാത്ത നാടും
കുരുവികളുടെ നാമജമപത്തിൻ ശാന്തതയും
ശുചിത്വ സുന്ദര കാലം
ഓർക്കുന്നു ഞാനൊരു പൂർവകാലം
അമ്മ പറഞ്ഞു തന്ന കാലം
എന്റെ മനസ്സിന്റെ കോണിൽനിന്നും
തെളിയുന്ന ഓർമ്മകൾമാത്രം
മാമ്പൂ പൂക്കുന്ന സ്വർഗകാലം
മുറ്റത്തു നിന്ന് കളിച്ച കാലം
അണ്ണാറക്കണ്ണന്റെ കലപില കേട്ട്
കുട്ടികൾ അവനോടു കലഹിച്ച കാലം
ഓർമ്മയിൽ ഇന്നുമാ പൂർവകാലം
വീടിന്റെ മുറ്റത്ത് ഓണപ്പൂക്കളം
തീർത്തൊരാ നാളിൽ
മുക്കുറ്റിയും തുമ്പയും തേടി
നടന്നൊരു പൂർവകാലം
വാഴയിലകൊണ്ട് പൂവിറുക്കാനായി
ഞാറുള്ള പാടത്തുപോയ കാലം
പശുവിന്റെ കുഞ്ഞിൻ കവിളിൽ
മുത്തം കൊടുത്തൊരാ ഓർമ്മമാത്രം
ഓർമ്മയിൽ ഇന്നുമാപോയ കാലം
ഓർക്കുന്നു ഞാനൊരു പൂർവകാലം
അമ്മ പറഞ്ഞു തന്ന കാലം
പ്രകൃതിയാം എന്നമ്മ വളർത്തിയതും
അതുപോലെ തന്നിതാ മണ്ണിൽ ലയിക്കുന്നതും
കാലന്തരങ്ങളിൽ പ്രകൃതിയാം അമ്മയെ
കാലങ്ങളായി നാം വേദനിപ്പിക്കുന്നു.



ആതിര എസ്.
9 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത