തകർക്കണം തകർക്കണം നമ്മളീകൊറോണതൻ
കണ്ണിയെ തുരത്തണം തുരത്തണം നമ്മളീലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്നുപടനയിച്ചു കൂടെയുണ്ടുപോലീസും
ഒരുമയോടെ കൂടെനിന്നീവിപത്തിനെ ചെറുത്തീടാം
മുഖത്തുനിന്നുപുഞ്ചിരികൾ മാഞ്ഞിടാതെ നോക്കീടാം
മാസ്ക് കൊണ്ട് മുഖംമറച്ച് അണുവിനെയകറ്റിടാം
കൈകഴുകി കൈതൊടാതെ പകർച്ചയെമുറിച്ചിടാം
ഒത്തുകൂടൽ സൊറപറച്ചിലൊക്കയും നിർത്തിടാം
വെറുതെയുള്ള ഷോപ്പിങ്ങുകൾ വേണ്ടനമുക്കു നിർത്തിടാം
പുറത്തുപോയിവീട്ടിൽവന്നാലംഗശുദ്ധി ചെയ്തീടാം
തകർക്കണം തുരത്തണം നമ്മളീകൊറോണയെ
നാട്ടിൽവരും പ്രവാസികൾ വീട്ടിൽത്തന്നെ നിൽക്കണം
ഭരണകൂടനിയന്ത്രണങ്ങളൊക്കയും പാലിക്കണം
ഇനിയൊരാൾക്കും നിങ്ങളാൽ രോഗം വരാതെ നോക്കണം
വെറുതെയുള്ള യാത്രകളൊക്കയുമൊഴിവാക്കണം
വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങിനിൽക്കണം
ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം
തകർത്തിടാം നമ്മിൽനിന്നീമാരിതൻ കണ്ണിയെ.........
തുരത്തിടാം നാട്ടിൽ നിന്നെന്നേക്കുമേ ഭീതിയെ..........
തകർക്കണം തകർക്കണം നമ്മളീ കൊറോണതൻ
കണ്ണിയെ തുരത്തണം തുരത്തണം നമ്മളീ ലോകഭീതിയെ
മരണഭീതിയെ............ഈ കൊറോണയെ.................