ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/ഗോപന്റെ മാന്ത്രിക കലം

Schoolwiki സംരംഭത്തിൽ നിന്ന്
ഗോപന്റെ മാന്ത്രിക കലം

ഒരിടത്ത് ഗോപൻ എന്ന ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു ഗോപന്റെ പാടത്ത് വിത്ത് വിതച്ചാലും മുളക്കാറില്ല . അതുകൊണ്ട് തന്നെ ഭക്ഷണം വാങ്ങാനുള്ള പണം പോലുമില്ല . അതുകൊണ്ട് തൻ്റെ പാടത്തിൻറെ മധ്യത്തിൽ ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു ആ മരത്തിൻറെ ആപ്പിൾ തിന്നാൻ ആയിരുന്നു ഗോപൻ കഷ്ടപ്പെട്ടത് . <
ഒരുദിവസം തൻറെ പാടം കുഴിക്കുകയായിരുന്നു അപ്പോൾ ഒരു വലിയ വെള്ളി കലം കിട്ടി. ഗോപൻ തൻറെ കലപ്പ അകലത്തിൽ വച്ചു എന്നിട്ട് ആപ്പിൾ മരത്തിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു അങ്ങനെ ഗോപൻ ഉറങ്ങിപ്പോയി <
കുറെ നേരത്തിനു ശേഷം ഉണർന്നപ്പോൾ തൻറെ കലപ്പ എടുക്കാനായി കലത്തിന്റെ അടുത്തേക്ക് പോയി അപ്പോൾ ഗോപൻ കലത്തിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ ഗോപൻ അത്ഭുതപ്പെട്ടുപോയി ,കാരണം ആ കലം നിറച്ച് കലപ്പകൾ ആയിരുന്നു.ഇതിൽ തൻറെ കലപ്പ ഏതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആ കലവും തൻറെ വീട്ടിൽ കൊണ്ടുപോയി എന്നിട്ട് ഒരു മുന്തിരി ഇട്ടു നോക്കി. അപ്പോൾ ആ കലം നിറച്ചു മുന്തിരി ഉണ്ടായിരുന്നു. ആ മുന്തിരി ചന്തയിൽ കൊണ്ടുപോയി വിറ്റു . അങ്ങനെ കിട്ടിയ പണം കൊണ്ട് ഒരു കോഴിയെ വാങ്ങി . ആ കോഴിയുമായി വീട്ടിൽ പോയി ആ കോഴി ആ കലത്തിൽ അറിയാതെ വീണു പോയി . അപ്പോൾ അതാ ആ കലത്തിൽ നിന്ന് നിറയെ കോഴികൾ . ഇതുകണ്ട് ഗോപൻ ആ കോഴികളെ തുരത്തി അപ്പോൾ ഒരു കോഴി പറന്നു ആ കലത്തിൽ ചെന്ന് വീണു ,അപ്പോൾ വീണ്ടും കുറേ കോഴികൾ വന്നു . തൻറെ വീടിൻറെ വാതിൽ തുറന്നു അപ്പോൾ കോഴികൾ വീടിൻറെ പുറത്തു പോയി. <
ഇത് കണ്ട് രാജാവിനെ വിവരമറിയിച്ചു. രാജാവ് ഗോപനെ വിളിച്ചു എന്നിട്ട് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചു. അപ്പോൾ നടന്ന കാര്യങ്ങളെല്ലാം ഗോപൻ പറഞ്ഞു . ആ കലം കൊണ്ടുവരാൻ രാജാവ് പറഞ്ഞു അങ്ങനെ ഗോപൻ ആ കലം കൊണ്ടുവന്നു അപ്പോൾ രാജാവ് ആ കലത്തിന്റെ ഉള്ളിലേക്ക് നോക്കി. അപ്പോൾ രാജാവ് കലത്തിൽ വീണു അപ്പോൾ ഒരുപാട് രാജാക്കന്മാർ വന്നു ഇതിൽ ഞങ്ങളുടെ രാജാവ് ഏതാണെന്ന് ഭടന്മാർക്ക് സംശയമായി. ഞാനാണ് രാജാവ് ഞാനാണ് രാജാവ് എന്ന് പറഞ്ഞ് രാജാക്കന്മാർ യുദ്ധം തുടങ്ങി . അവസാനം തമ്മിൽ തമ്മിൽ യുദ്ധം ചെയ്തു മരണപ്പെട്ടു ഇത് കണ്ട് ഗോപൻ അ കലം എടുത്ത സ്ഥലത്ത് തന്നെ തിരിച്ചു കുഴിച്ചിട്ടു.

കൃഷ്ണ പ്രിയ വി .എസ്
3 A ജെം നോ മോഡൽ എച്ച്.എസ്. എസ് , ആറ്റിങ്ങൽ , വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ