മാനുഷർക്കെല്ലാം കഷ്ടതയേകും
പ്ലാസ്റ്റിക്കിൻ കഥ കേട്ടുതുടങ്ങൂ
അവിടെയുമുണ്ട് ഇവിടെയുമുണ്ട്
എല്ലയിടവും പ്ലാസ്റ്റിക്കാണേ
പൊതിയാൻ പ്ലാസ്റ്റിക് കഴിക്കാൻ പ്ലാസ്റ്റിക്
ഇരിക്കാൻ പോലും പ്ലാസ്റ്റിക്കാണേ
എന്തിനു കൂടുതൽ പറയുന്നിവിടെ
കുടിവെള്ളം പോലും കുപ്പിയിലാണ്
ഇവയുടെ ഉപയൊഗതിനു ശേഷം
വലിച്ചെറിയുന്നത് മണ്ണിൽ തന്നെ
നൂറ്റാണ്ടുകൾ കഴിഞ്ഞെന്നാലും
മണ്ണിൽ കാണുമീ പ്ലാസ്റ്റിക് വിരുതൻ.
മാനവ ജീവന് വേണ്ടുവതല്ലാം
കവർന്നെടുക്കുമി ഭീകര ശത്രു
മണ്ണിലെ ജലവും പൊഷക ഘടകവും
ഇല്ലാതെന്തൊരു നിലനിൽപ്പിവിടെ.
കടലിൽ പ്ലാസ്റ്റിക് കരയിൽ പ്ലാസ്റ്റിക്
വിഷപ്പുകയായി ഉയരുനതും പ്ലാസ്റ്റിക്
മനവരാസിക്കു കാൻസർ പോലെ
ഭൂമിതൻ കാൻസർ ഇതല്ലൊ പ്ലാസ്റ്റിക് .
നാമെല്ലാരും പ്രതിജ്ഞ ചെയ്യു
പ്ലാസ്റ്റിക് ഇല്ലാ നാട്ടിനു വേണ്ടി
പ്ലാസ്റ്റിക് വിരുദ്ധ നാടിനു വേണ്ടി
നാമെല്ലാരും ഒറ്റകെട്ട്.