സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഈ ദുരിതകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ദുരിതകാലം

കൈകളെ കഴുകീടാം
വൃത്തിയോടെ നോക്കിടാം
രോഗബാധയെ തുരത്തുവാൻ
കരുതലായിരുന്നിടാം

നിർദ്ദേശങ്ങൾ കേട്ടിടാം
നിവർന്നു തന്നെ നിന്നിടാം
സങ്കടങ്ങൾ അതിജീവിച്ചു
ഈ ബാധയെ അകറ്റിടാം
പേടി വേണ്ട കാലം
അതുപോക്കിടേണ്ട കാലം
പേടിയെ ജയിച്ചിടാം
പേടിവേണ്ടകാലം

നൽകിടാം നമുക്ക്
നേർന്നിടാം നമുക്ക്
നൽകിടാം നമുക്ക്
നേർന്നിടാം നമുക്ക്
നാടിനായി രാപകൽ ഉഴിഞ്ഞുവച്ച
ധീരരെ.........

മിഥുൻ
VI A സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത