സി.എം.എസ്.യുപി.എസ് അതിരുങ്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ സി എം എസ് മാനേജ്മെന്റിന് കീഴിൽ 1952 ൽ ശ്രീ. M.K ഫിലിപ്പ് അതിരുങ്കൽ ഗ്രാമത്തിലെ കുട്ടികളുടെ പഠനത്തിനായി സിഎംഎസ് യുപി സ്കൂൾ സ്ഥാപിച്ചു. 1953 ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു എന്റെ ശിലാസ്ഥാപനം കർമ്മം നിർവഹിച്ചത്. പോത്തുപാറ, കുളത്തുമൺ, അഞ്ചുമുക്ക്,നിരത്തു പാറ, അതിരുങ്കൽ എന്നീ പ്രദേശങ്ങളിൽ വസിക്കുന്ന ഗ്രാമവാസികൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അപ്പർപ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയിക്കാൻ ഈ യുപിസ്കൂൾ മാത്രമാണുള്ളത്. ശ്രീ C.K വിശ്വനാഥൻ IAS, കത്തോലിക്കാസഭയിലെ 30 ലധികം വരുന്ന വൈദിക ശ്രേഷ്ഠന്മാർ, സമൂഹത്തിന്റെ ഉന്നത നിലകളിൽ പ്രവർത്തിക്കുന്ന അനേകം മഹത്‌വ്യക്തികൾ ഇവരൊക്കെയും ഈ വിദ്യാലയത്തിന് മഹത്തായ സംഭാവനകളാണ്. കേരളത്തിലെ അഭ്യസ്തവിദ്യരുടെ ഇടയിലേക്ക് വിദ്യയുടെ വെളിച്ചം കൊണ്ടുവന്നത് വിദേശത്തുനിന്ന് കടന്നുവന്ന CMS മിഷനറിമാർ ആയിരുന്നു. സിഎംഎസ് മാനേജ്മെന്റ് കീഴിലെ 136 സ്കൂളുകളിൽ സിഎംഎസ് അതിരുങ്കലും ഉൾപ്പെട്ടത് അഭിമാനകരമാണ്.

2012-13, 13-14 ഈ കാലയളവിൽ കുട്ടികൾ ഇല്ല എന്ന കാരണത്താൽ ഈ സ്കൂൾ സറണ്ടർ ചെയ്യുകയുണ്ടായി. അരുവാപ്പുലം പഞ്ചായത്തിന്റെയും പൂർവ്വ വിദ്യാർഥികളുടെയും റിട്ടേർഡ് അധ്യാപകരുടെയും പൊതുജനങ്ങളുടെയും SSG യുടെയും സാമൂഹ്യ പ്രവർത്തകരുടെയും ആവശ്യപ്രകാരം സിഎംഎസ് മാനേജ്മെന്റ് ഗവൺമെന്റിൽ നിവേദനം സമർപ്പിക്കുകയും അതിന്റെ ശ്രമഫലമായി 1- 6- 2016 ൽ വീണ്ടും ഈ സ്ഥാപനം തുറന്നു പ്രവർത്തിക്കുകയുണ്ടായി. ശ്രീമതി ഷേർളി മാത്യു വീണ്ടും ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപികയായി ചുമതലയേൽക്കുകയും അഞ്ചാം ക്ലാസ്സിൽ 15 കുട്ടികളുമായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 2020-21 അധ്യയന വർഷം 15 കുട്ടികളിൽനിന്ന് 47 കുട്ടികളിലേക്ക് ഉയരുകയും സമൂഹത്തിൽ മികച്ച സ്ഥാനം കണ്ടെത്താൻ കഴിയുകയും ചെയ്തു എന്നത് അഭിമാന നേട്ടങ്ങളിലൊന്നാണ്.