സെൻറ് തോമസ് എൽ.പി.എസ് മൂന്നുകല്ല്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

പെര്മനെന്റും സെമി പെര്മനെന്റും ആയ രണ്ട് കെട്ടിടങ്ങളാണ്.80'×36'×18' ഉള്ള ഒരു പെര്മനെന്റ് കെട്ടിടവും അതേ അളവിലുള്ള ഒരു സെമി പെര്മനെന്റ് കെട്ടിടവും ഉണ്ട്.കെട്ടിടത്തിന്റെ തറ കോൺക്രീറ്റും ഭിത്തി കരിങ്കൽ നിർമ്മിതവും മേൽക്കൂര ഓട് മേഞ്ഞതും ആണ്. പ്രധാന കെട്ടിടത്തിൽ നാലു ക്ലാസ് റൂമുകൾ ആണ് പ്രവർത്തിക്കുന്നത് . ക്ലാസ് റൂം സ്ക്രീൻ കൊണ്ട് വേർതിരിച്ചിരിക്കുന്നു. ഈ കെട്ടിടത്തോട് ചേർന്ന് ഓഫീസ് റൂം പ്രവർത്തിക്കുന്നു. പ്രത്യേക സ്റ്റാഫ് റൂം ഇല്ല. ഓഫീസ് റൂം തന്നെ സ്റ്റാഫ് റൂം ആയും ഉപയോഗിക്കുന്നു.പെര്മനെന്റ് കെട്ടിടത്തിന്റെ ഭിത്തി സിമൻറ് ഇഷ്ടിക കൊണ്ട് കെട്ടിയിരിക്കുന്നു. മേൽക്കൂര ഓട് ഇട്ടതാണ്. തറ കോൺക്രീറ്റ് ചെയ്തിരിക്കുന്നു. പ്രത്യേക ലൈബ്രറി ഇല്ല.പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി ബാലസാഹിത്യ കഥകൾ, കടങ്കഥകൾ, കുട്ടിക്കവിതകൾ, കണക്കിലെ കളികൾ, മഹാന്മാരുടെ ജീവചരിത്രങ്ങൾ, ശാസ്ത്രപുസ്തകങ്ങൾ, തുടങ്ങി ധാരാളം പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നു. എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിന് ഒരു ടോയ്‌ലറ്റ് നിർമ്മിച്ചു തന്നിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും സ്കൂളിന് ഒരു മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഉപയോഗശൂന്യമാണ്. എന്നാൽ വാർഡ് മെമ്പറുടെ ശ്രമഫലമായി സ്കൂളിന് പൈപ്പ് ലൈൻ കണക്ഷൻ എടുത്തിട്ടുണ്ട്. അതിനാൽ കുടിവെള്ള സൗകര്യം ഉണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷൻ ഉണ്ട്. ഇപ്പോൾ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട്.

രണ്ട് ലാപ്ടോപ് പ്രൊജക്ടർ, സ്പീക്കർ എന്നിവ കിട്ടിയിട്ടുണ്ട്. ഇതെല്ലാം കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നു. എസ് എസ് എ യിൽ നിന്നും സ്കൂളിന് ജൈവ വൈവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.