ഗവ.എൽ.പി.എസ് നന്നുവക്കാട്/പ്രവർത്തനങ്ങൾ
പാഠ്യ പദ്ധതിക്ക് പുറമേ പാഠ്യതര രംഗത്തും വിദ്യാലയം ഗൗരവമായി ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാ കായിക ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും, ഉപജില്ലാ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ് ഉയർത്തി. CLEAN VIDHYALAYA CAMPAIGN എന്ന പരിപാടിയോടനുബന്ധിച്ചു ആരോഗ്യ ശുചിത്വ ബോധന ക്ലാസ് സ്കൂളിൽ നടത്തി.