ആനാട് ഗവ.എൽ.പി.എസ് പാഠ്യേതര പ്രവർത്തനങ്ങൾ
SCERT യുടെ നേതൃത്വത്തിൽ ഹെൽത്തി കിഡ്സ് ന്റെ ഭാഗമായി സമഗ്ര ആരോഗ്യ കായിക വികസന പദ്ധതി സ്കൂളിൽ നടപ്പിലാക്കി വരുന്നു .പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും വിവിധ തരം കായിക പ്രവർത്തങ്ങൾ നൽകിവരുന്നു.സ്കേറ്റിങ്,വെൽനെസ് ഡാൻസ്,ചെസ്സ്,സൈക്ലിംഗ് ,റിങ് ബോൾ ,പല തരം നടത്തം ,shuttle ,carroms ,hoops ഡാൻസ് ,treasure hunt,പലതരം ചാട്ടങ്ങൾ ,സ്കിപ്പിംഗ് ,കരാട്ടെഎന്നിവ സ്കൂളിലെ അധ്യാപകർ തന്നെ പരിശീലിപ്പിക്കുന്നു.
-
SKIPPING
-
CARROMS
-
CYCLING
-
CHESS
-
SCATING
-
KARATTE
-
SCATING
-
HOOPS DANCE
-
WELLNESS DANCE
വെൽനെസ്സ് ഡാൻസ് :- സംഗീതത്തിന്റെ അകമ്പടിയോടെ കുട്ടികൾ വ്യായാമ മുറകൾ മടി കോദ്ദത്തെ ചെയ്യുന്നതാണ് വെൽനെസ്സ് ഡാൻസ്. കുട്ടികൾക്ക് വ്യായാമങ്ങൾ ചെയ്യാൻ മടിയും വിമുഖതയും പ്രകടിപ്പിക്കുന്നുണ്ട്.കൊറോണക്കാലം കുട്ടികളെ ശാരീരികമായി ബാധിച്ചിട്ടുണ്ട്.
സ്കൂളിൽ വരാതെയുള്ള ഓൺലൈൻ ക്ലാസും,മൊബൈൽ അഡിക്ഷനും എല്ലാം കുട്ടികളെ കായിക ക്ഷമത കുറവുള്ളവരാക്കി .എന്നാൽ ഈ സ്കൂളിലെ ഇത്തരം പ്രവർത്തങ്ങൾ കുട്ടികളെ കൂടുതൽ ഉഉർജ്ജസ്വലരാക്കി മാറ്റാൻ സഹായിച്ചു കൊറോണക്കാലത്ത് കുട്ടികൾക്ക് വെൽനെസ്സ് ഡാൻസ് ഓൺലൈൻ ആയി നൽകിയിരുന്നു .ഇപ്പോൾ സ്കൂൾ തുറന്നതിന് ശേഷം കുട്ടികൾക്ക് നേരിട്ട് പഠിപ്പിക്കാൻ തുടങ്ങി പഞ്ചദിന കർമ്മ പദ്ധതിയുടെ ഭാഗമായി വ്യാഴം കായികദിനമായിട്ടാണ് സ്കൂളിൽ ആചരിക്കുന്നത് .ആ ദിവസം ഓരോ മണിക്കൂർ ഓരോ ക്ലാസ്സിനായി അതാത് ക്ലാസ് അധ്യാപകർ തന്നെ പരിശീലനം നൽകുന്നു . ഞങൾ മുന്നോട്ട് വയ്ക്ക്ന്ന ഹെൽത്തി കിഡ്സ് എന്ന ഈ ആശയത്തിലൂടെ കായിക അദ്ധ്യാപകരില്ല എന്ന പരിമിതി മറികടക്കാൻ സാധിക്കുന്നു .എല്ലാ അധ്യാപകരെയും ക്സയിക അധ്യാപകർ എന്ന നിലയിലേക്ക് ഉയർത്തി കൊണ്ട് വരാൻ സാധിക്കുന്നു .പൊതു അവധിയും രണ്ടാം ശനിയും അല്ലാത്ത എല്ലാ ശനിയാഴ്ചകളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു.മറ്റുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മാണി മുതൽ 9 .30 വരെയും വൈകിട്ട് 4 മണി മുതൽ 5 മണി വരെയും കുട്ടികൾക്ക് പരിശീലനം നൽകുന്നു . സ്കൂളിലെ എല്ലാ കുട്ടികൾക്കും വെൽനെസ്സ് ഡാൻസ് hoops പരിശീലനം നൽകുന്നു.
ഹൂപ്സ് ഡാൻസ് :- സർക്കസിൽ മാത്രം നമ്മൾ കണ്ടു വരുന്ന ഒരു ഐറ്റം ആണ് hoops ഡാൻസ് .സ്കൂൾ കുട്ടികൾ എല്ലാവരും തന്നെ hoops ഡാൻസ് വാളേ താത്പര്യത്തോടെ ചെയ്യുന്നു .ഇതിന്റെ പ്രത്യേകത പൊണ്ണത്തടിയും വയർ കുറയാനും നല്ലതാണ് .ശരീര വടിവിനും വളരെ പ്രയോജനപ്രദമാണ് .കുട്ടികൾ നിന്നും.ഇരുന്നും,നടന്നും സ്വയം കറങ്ങിനയും ഒക്കെ ഹൂപ്സ് ഡാൻസ് കുട്ടികൾ വിരസത യില്ലാതെ ചെയ്യുന്നു .hoops കുട്ടികളുടെ സൈസ്ൻ അനുസരിച്ചു പി.ടി.എ യുടെ സഹായത്തോടെ hoops വാങ്ങി നൽകുന്നു .
ഇതോടൊപ്പം കുട്ടികൾക്ക് മറ്റ് കായിക പ്രവർത്തനങ്ങളും നൽകി വരുന്നു.
പഞ്ചായത്ത് തല തായ്ക്കൊണ്ടോ പരിശീലനം ആരംഭിച്ചു