ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി ഏകദേശം 400 കുട്ടികൾ ആദ്യ വർഷം തന്നെ ഈ സ്കൂളിൽ ചേർന്നു. 12 അദ്യാപകരുണ്ടായിരുന്നു. പ്രകൃതിക്ഷോഭം സ്കൂളിന്റ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തി. ശക്തമായ കാറ്റ് വീശി മേൽക്കൂരയിലെ ഒാല പറന്നു പോകും.കടൽ വെള്ളം സ്കൂളിനകത്തേക്കു കയറും. ഒരു മഴക്കാലത്ത് സ്കൂൂൾ ഇടിഞ്ഞു വീണു. കുട്ടികളു‌ടെ സുരക്ഷിതത്വത്തെ പ്രതി സ്കൂളിനുവേണ്ടി മറ്റൊരു സ്ഥലം ഗവൺമെന്റ് തിരഞ്ഞെടുത്തു. ആ സ്ഥലത്താണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. 1966 മുതൽ പുതിയ സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്. ആദ്യകാലത്ത് സൗകര്യങ്ങൾ കുറവായിരുന്നതിനാൽ സ്കൂളിൽ ഷിഫ്റ്റ് ഏർപ്പെടുത്തി. 1970 ലെ മഴക്കാലത്ത് ശക്തമായ കാറ്റടിച്ച് കെട്ടിടം നിലംപൊത്തി. തുടർന്ന് ഇപ്പോഴത്തെ സുരക്ഷിതമായ രീതിയിൽ കെട്ടിടം പുനർനിർമ്മിച്ചു. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്നു. 11 അധ്യാപകർ ഈ ഗ്രാമീണ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്നു. നല്ല നേതൃത്വപാടവമുള്ള ശ്രീമതി ലീലാമ്മ ഐസക് ആണ് ഇന്ന് സ്കൂളിന്റെ പ്രധാനാധ്യാപിക...